ഇരയുടേതിനൊപ്പം ബിഷപ്പിന്റെ ഭാഗവും മാധ്യമങ്ങള്‍ കേള്‍ക്കണം: ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ മാത്രം അഭിപ്രായം കേട്ടാല്‍ പോരെന്നും ബിഷപ്പിന്റെ ഭാഗവുംകേള്ക്കാന് മാധ്യമങ്ങള്‍ തയാറാകണമെന്ന് ജസ്റ്റിസ് കെ.ടി തോമസ്. കേസിലെ അന്തിമവിധി വരുന്നത് വരെ നിഷ്പക്ഷത പാലിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. മുന്‍വിധിയില്ലാതെ കാര്യങ്ങളെ സമീപിക്കാനും പക്ഷംപിടിക്കാതെ അത് റിപ്പോര്‍ട്ട് ചെയ്യാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പ്രസ്ക്ലബില്‍ ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷനായി. ജേണലിസം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് തേക്കിന്‍കാട്, ഡെപ്യൂട്ടി ഡയരക്ടര്‍ വി ജയകുമാര്‍, പ്രസ് ക്ലബ് ട്രഷറര്‍ റെജി ജോസഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."