നാടിന്റെ കൂട്ടായ്മയില്‍ വയനാടിന്റെ കാലാവസ്ഥ തിരികെ പിടിക്കാം: മന്ത്രി തോമസ് ഐസക്
പാടിച്ചിറ: മാറിയ വയനാടിന്റെ തനതു കാലാവസ്ഥ തിരികെ പിടിക്കാന്‍ നാടിന്റെ കൂട്ടായ പരിശ്രമം വേണമെന്ന് ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മുള്ളന്‍കൊല്ലിയില്‍ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ പദ്ധതി നിര്‍വ്വഹണ ആസൂത്രണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ച മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ സമഗ്രമായ പഠനത്തിന് ശേഷമാണ് 80.20 കോടി രൂപയുടെ വലിയ പദ്ധതി വരുന്നത്. ശാസ്ത്രീയമായ അടിത്തറയാണ് ഈ പദ്ധതി ഇവിടെ നടപ്പാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
കര്‍ണ്ണാടകയില്‍ നിന്നുള്ള ചൂട്കാറ്റ്, വരള്‍ച്ച, കൃഷിനാശം, സ്വാഭാവിക ജലാശയങ്ങളുടെ നാശം, മണ്ണിന്റെ ജൈവികത നഷ്ടമാകല്‍ എന്നിവയെല്ലാം ഈ നാട് അഭിമുഖീകരിക്കുന്ന ദുരന്തമാണ്. ശരിയായ ദിശയിലുള്ള പദ്ധതി നിര്‍വ്വഹണത്തിലും നാടിന്റെ സഹകരണത്തിലും ഈ മേഖലയുടെ സ്വാഭാവികമായ പഴയ കാലാവസ്ഥ തിരികെ പിടിക്കാന്‍ സാധിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫണ്ടും പദ്ധതികളും മാത്രം പോര ഈ ലക്ഷ്യം കൈവരിക്കാന്‍.
മുഴുവന്‍ ആളുകളുടെയും പങ്കാളിത്തവും പൂര്‍ണ്ണമായ സഹകരണവുമാണ് ഇതിനായി വേണ്ടത്. ഉപരിതല ജലസംരക്ഷണം, ഭൂഗര്‍ഭ ജലസംരക്ഷണം, നദീജല സംരക്ഷണം, മരങ്ങളുടെ വ്യാപനം, കൃഷിഭൂമിയുടെ ജൈവികത വീണ്ടെടുക്കല്‍ എന്നിവക്കെല്ലാം മുന്‍ഗണന നല്‍കണം. തടയണകള്‍, ലിഫ്ട് ഇറിഗേഷന്‍ പ്രൊജക്ടുകള്‍, ചൂട് കാറ്റ് തടയുന്നതിനുള്ള കബനീതിരത്തുള്ള ഹരിതകവചം, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങളുടെ മാത്രം ഉപയോഗം എന്നിവയെല്ലാം ഇതോടനുബന്ധിച്ച് ആവശ്യമാണ്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയും ഇവിടെ നടപ്പാക്കും. മരങ്ങള്‍ നടുന്നതില്‍ മാത്രമല്ല കാര്യം. ഇവയുടെ സംരക്ഷണവും ഗൗരവത്തിലെടുക്കണം.
ഇവ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ഷകരും ജനപ്രതിനിധികളുമായി മന്ത്രി ആശയ വിനിമയം നടത്തി.
വനത്തിലെ തേക്ക് മരങ്ങളുടെ വ്യാപനത്തിനെക്കുറിച്ചും, അമിതമായ മരംമുറിയെക്കുറിച്ചും, തലക്കുളങ്ങളുടെ ആവശ്യകതയെക്കുറിച്ചുമെല്ലാം കര്‍ഷകര്‍ പരാതി പറഞ്ഞു. വനത്തിനുള്ളില്‍ ഇനി മുതല്‍ തേക്ക് മര തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പദ്ധതി രേഖ പ്രകാശനം ചെയ്തു.
പനമരം ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, ശിവരാമന്‍ പാറക്കുഴി, കെ.ജെ പോള്‍, അഡ്വ. പി.ഡി സജി, മേഴ്‌സി ബെന്നി, വര്‍ഗീസ് മുരിയന്‍കാവില്‍, അഡ്വ. ഒ.ആര്‍ രഘു, എം.പി വത്സമ്മ, അബ്ദുള്‍ അസീസ്, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."