എസ്.കെ.എസ്.എസ്.എഫ് കോസ്റ്റല്‍ കെയര്‍: ഇബാദ് ഖാഫില സദ്ദാംബീച്ചില്‍ പര്യടനം നടത്തി
പരപ്പനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കോസ്റ്റല്‍ കെയര്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന ഇബാദ് ഖാഫില സംഘത്തിന്റെ പരപ്പനങ്ങാടി മേഖലയിലെ രണ്ടാമത്തെ പര്യടനം സദ്ദാംബീച്ച് മഹല്ലില്‍ നടന്നു. ആദ്യ പര്യടനം അരയന്‍കടപ്പുറം മഹല്ലിലാണ് നടന്നത്.
തീരദേശ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണം ലക്ഷ്യം വച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പത്ത് തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ആദ്യ ഘട്ടത്തില്‍ നടത്തേണ്ട ഗൃഹസമ്പര്‍ക്ക പരിപാടി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സദ്ദാംബീച്ചില്‍ നടന്നു. നൂറോളം വീടുകളില്‍ ഖാഫില സംഘം സമ്പര്‍ക്കം നടത്തി. പുരുഷന്മാര്‍ക്ക് വേണ്ടി പള്ളിയില്‍ നടന്ന ക്ലാസിന് എം കെ ആതവനാട്, റഫീഖ് ചെന്നൈ ,സംഘം അമീര്‍ റഷീദ് ബാഖവി കാവനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്ത്രീകള്‍ക്ക് മദ്‌റസയില്‍ വെച്ച് ഷഹര്‍ബാന്‍ വഫിയ്യ കുഴിഞ്ഞളം ക്ലാസെടുത്തു. ഖാഫില അംഗങ്ങളായ ത്വാഹാ ബുനയ്യ ദാരിമി പുളിക്കല്‍,നാസര്‍ രണ്ടത്താണി,മുഹമ്മദ് അമീന്‍ കുഴിഞ്ഞളം,അബൂബക്കര്‍ സിദ്ധീഖ് കുഴിയംപറമ്പ്,കെ പി നാസര്‍ സദ്ദാംബീച്ച്,സിദ്ധീഖ് മക്കരപ്പറമ്പ്,അഫ്‌സല്‍ ഇരുമ്പ്‌ചോല,നജ്മുദ്ധീന്‍ ചെറുമുക്ക്,ജാസിര്‍ ഇരുമ്പ്‌ചോല,നൗഷാദ് പുത്തന്‍കടപ്പുറം,പി അജ്മല്‍,എം.പി ഹബീബ്,കെ.പി ബാസിത്ത്,എം.പി സഫ്‌വാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."