മുസ്‌ലിം യൂത്ത് ലീഗിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശ്വേതാ ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: ഭരണകൂട ഭീകരതയുടെ ഇരയായ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം അറിയിച്ച് കഴിഞ്ഞദിവസം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയ അംബ്രലാ മാര്‍ച്ചിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പോസ്റ്റ്‌ചെയ്ത് ഭാര്യ ശ്വേതാ സഞ്ചീവ് ഭട്ട്. എല്ലാ പിന്തുണയും അറിയിച്ച് മുസ്‌ലിം യൂത്ത് ലീഗിന് നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് വീഡിയോയും അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തത്.
'നിങ്ങള്‍ തനിച്ചല്ല,
ഞങ്ങളുണ്ട് കൂടെ.
മുസ്‌ലിം യൂത്ത് ലീഗ് മാത്രമല്ല,
ഞങ്ങള്‍ കേരളക്കാര്‍ മാത്രമല്ല,
മറിച്ച് മതേതരത്വത്തിലും ബഹുസ്വരതയിലും ഇന്ത്യന്‍ ഭരണഘടനയിലും വിശ്വസിക്കുന്ന ഞങ്ങള്‍ മുഴുവന്‍ ഇന്ത്യക്കാരും നിങ്ങള്‍ക്കൊപ്പമുണ്ട്' എന്ന പരിപാടിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നടത്തിയ പ്രസംഗത്തിലെ വരികള്‍ ഉള്‍പ്പെടുത്തിയാണ് ശ്വേതയുടെ നന്ദി പ്രകടനം. ഐ.യു.എം.എല്‍ അംഗങ്ങള്‍ക്കും കേരളാ ജനതക്കും ഹൃദ്യമായ നന്ദിയുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ശ്വേത അറിയിച്ചു.
പി.കെ ഫിറോസിനെ കൂടാതെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെയും സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെയും പ്രസംഗങ്ങളുടെ ഭാഗങ്ങളും വീഡിയോയിലുണ്ട്. 'സഞ്ചീവിന് നീതി കിട്ടുന്നത് വരെ എനിക്ക് വിശ്രമമില്ല. ദി പീപ്പിള്‍ ഓഫ് കേരളാ.. ഐ ലവ്യു ആള്‍...' എന്ന ശ്വേതയുടെ പ്രസംഗത്തിലെ വരികളും കൂടി ഉള്‍പ്പെടുന്നതാണ് വീഡിയോ.
Shweta Sanjiv Bhatt express thanks for youth league
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."