നഗരം നിരീക്ഷിക്കാന്‍ ജനകീയ സമിതികള്‍
വളാഞ്ചേരി: മാലിന്യ കേന്ദ്രങ്ങള്‍ ജനകീയമായി വൃത്തിയാക്കി നഗരത്തെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗ തീരുമാന പ്രകാരം മാലിന്യം വലിച്ചെറിയുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഈ നിരീക്ഷണ സമിതികളാണ് ഡ്രൈഡേ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ വിവിധ കേന്ദ്രങ്ങള്‍ വൃത്തിയാക്കിയത്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിവിധ യുവജന- സന്നദ്ധ സംഘടനകളാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. കിഴക്കേകര, വൈക്കത്തൂര്‍ ക്ഷേത്രപരിസരം, ഓണിയിംപാലം, മീമ്പാറ, കരിങ്കല്ലത്താണി തുടങ്ങിയ പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപങ്ങളാണ് നീക്കം ചെയ്തത്.
വൃത്തിയാക്കിയ ഇടങ്ങളില്‍ വീണ്ടും മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ടുന്നത് ശ്രദ്ധയില്‍ പെടുന്ന പക്ഷം നഗരസഭാധികൃതരേയോ ജാഗ്രതാ സമിതി അംഗങ്ങളെയോ അറിയിക്കണമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലെ ശുചീകരണത്തിന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ നൗഫല്‍ പാലാറ, മുഹമ്മദ് യഹിയ, ആസൂത്രണ സമിതി അംഗം അഷ്റഫ് അമ്പലത്തിങ്ങല്‍,യുവജനസംഘടനാ നേതാക്കളായ സി എം റിയാസ്, അഡ്വ: പി പി ഹമീദ്, വി.കെ. രാജേഷ്, ഷാക്കിര്‍, കെ. നൗഷാദ്, പി. ഷമീര്‍, വിഷ്ണുപ്രകാശ്, നിയാസ്, ഈസ നമ്പ്രത്ത്, വി.പി. ഇസ്ഹാഖ് മാസ്റ്റര്‍ എം. സൈനുല്‍ ആബിദ,് പി.പി. ഷിഹാബ്, വി.ടി. റഫീഖ്, പി.പി. ശിഹാബ്, ഒ.പി. റൌഫ്, മുസ്തഫ മാഷ്, മുഹ്സിന് ഫൈസല്‍, അജ്നാസ്, ഫസ് ലു ബാവപ്പടി, അജ്മല്‍, റാഷിദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."