HOME
DETAILS

പ്ലീസ് ഇന്ത്യയുടെ ജാമ്യത്തിൽ ജയിൽ മോചനം: ഏഴര വർഷത്തിന് ശേഷം പഞ്ചാബ് സ്വദേശി നാട്ടിലെത്തി

  
backup
November 23 2020 | 08:11 AM

please-india-help-2311

     റിയാദ്: ഏഴര വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി കടന്നു വന്ന വാഹന അപകടത്തെ തുടർന്ന് റിയാദിലെ അൽ ഹൈർ ജയിലിൽ ഒന്നര വർഷം ശിക്ഷ അനുഭവിക്കേണ്ടി വന്നു ദുരിതത്തിലായ പഞ്ചാബ് സ്വദേശി പ്ലീസ് ഇന്ത്യ സഹായത്തോടെ നാടണഞ്ഞു. 2013 ഏപ്രിൽ 14 ന് ഫ്രീ വിസയിൽ ജോലി തേടി എത്തിയ ഇദ്ദേഹം ഹെവി ഡ്രൈവർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. ജയിലിൽ നിന്നും പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെടാൻ സാധിച്ചതിനെ തുടർന്ന് 2019 ഒക്ടോബർ 31 മുതൽ പ്ലീസ് ഇന്ത്യ വെൽഫെയർ വിംഗ് നടത്തിയ നിയമ യുദ്ധത്തിലൂടെ ജയിൽ മോചനം സാധ്യമാവുകയായിരുന്നു. തുടക്കത്തിൽ കിഴക്കൻ സഊദിയിലെ ദമാമിൽ ആരുന്നു ജോലിയെങ്കിലും ഉദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ റിയാദിലേക്ക് വരികയായിരുന്നു.

    പഞ്ചാബ് -തേ അനന്തപൂർ സഹിബ് റോപ്പർ ജില്ലയിലെ ജാട്ട്പൂർ നൂർപ്പൂർ സ്വദേശിയായായ ദർശൻ സിംഗ് (45) വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്ന രീതിയിൽ റിയാദിലെ എക്‌സിറ്റ്-4, ഖസീം റോഡ് പോലീസ്റ്റേഷനിൽ ദമാം ആസ്ഥാനമായ കമ്പനി നൽകിയ പരാതിയിലാണ് ജയിലിൽ അകപ്പെടുന്നത്. പ്ലീസ് ഇന്ത്യയുടെ ദേശിയ നേതൃത്വം പഞ്ചാബിലെ ഇദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു, കുടുംബത്തിന്റെ അവസ്ഥ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. ജിസിസി പ്ലീസ് ഇന്ത്യ ടീം മദാദ് പോർട്ടർ രജിസ്ട്രേഷൻ നടത്തി ഇന്ത്യൻ എംബസ്സിയേയും, സാമൂഹ്യഷേമ വിഭാഗം ജയിൽ അധികൃതരുടെ ശ്രദ്ധയിലും ദർശൻ സിംഗിന്റെ ജയിൽ മോചനത്തിനായി കത്തെഴുതി ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യൻ എംബസി കേസിൽ ഇടപെടാനുള്ള അധികാര പത്രം ലത്തീഫ് തെച്ചിക്ക് നൽകിയിരുന്നു.

     പന്ത്രണ്ടായിരം സഊദി റിയാൽ നഷ്ട്ടപരിഹാരം വേണം എന്ന പരാതി, ലത്തീഫ് തെച്ചി നിരന്തരം കമ്പനി ഉദ്യോഗസ്ഥരെയും, കമ്പനി ഉടമയേയും നേരിട്ട് ബന്ധപ്പെട്ട് ഒഴിവാക്കുകയായിരുന്നു. അങ്ങിനെയാണ് ഒന്നര വർഷത്തിന് ശേഷം ജലിൽ മോചനം യാഥാർഥ്യമായത്. എന്നാൽ വീണ്ടും പോലീസ് കേസ് നിലവിലുള്ളതിനാൽ യാത്ര വിലക്ക് നേരിടേണ്ടി വന്നു. പിന്നീട് ഒരുവർഷത്തോളം കോടതിയിൽ കയറിയിറങ്ങി. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഡിപോർട്ടേഷൻ സെന്ററിൽ നിന്നും ഫൈനൽ എക്സിറ്റ് അടിച്ചു കിട്ടി. ഇതിനിടയിൽ ദമാമിലേക്കുള്ള യാത്രാമധ്യേ യാത്രാവിലക്കും, മത്ലൂബ് കേസും നിലനിൽക്കുന്നതിനിടയിൽ ദമാം-ഫൈസലീയ പോലീസ് സ്റ്റേഷനിൽ പിടിയിലായി ജയിലിൽ അകപ്പെടുകയും ചെയ്‌തു. നാസ് വക്കത്തിന്റ സഹായത്തോടെ അവിടെ നിന്നും മോചിക്കപ്പെട്ടു. ഒടുവിൽ നീണ്ട ഏഴര വർഷത്തെ പ്രവാസത്തിനു വിടപറഞ്ഞു പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ അദ്ദേഹം നാട്ടിലേക്ക് യാത്രയായി.

    പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ ടീമും, ദേശിയ നേതാക്കളായ അഡ്വ: ജോസ് അബ്രഹാം, വിജയ ശ്രീരാജ്, അഡ്വ: റിജി ജോയ്, അഡ്വ: ബഷീർ കൊടുവള്ളി, നീതു ബെൻ, മിനി മോഹൻ, എൻ. എസ്‌. നേഗി, ലക്ഷ്മി നേഗി എന്നിവരോടൊപ്പം സഊദി -വെൽഫെയർ വിംഗ് വളണ്ടിയർമാരായ റബീഷ് കോക്കല്ലൂർ, അനൂപ് അഗസ്റ്റിൻ, റഈസ്‌ വളഞ്ചേരി, തഫ്സീർ, റോഷൻ മുഹമ്മദ്‌, സൈഫ് ചിങ്ങോലി, രാഗേഷ് മണ്ണാർകാട്, സഹീർ ചേവായൂർ, ഇബ്രാഹീം മുക്കം, സലീഷ്, കരീം, മൂസ്സ മാസ്റ്റർ, ഷബീർ മോൻ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളിലായി ലത്തീഫ് തെച്ചിയോടൊപ്പം എല്ലാവിധ സഹായങ്ങളുമായി കൂടെ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  41 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago