മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം
നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. നിലമ്പൂര്‍ താലൂക്ക് ഓഫിസില്‍ പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ എന്‍. വേലുക്കുട്ടി അധ്യക്ഷനായി. തഹസില്‍ദാര്‍ പി. ജയചന്ദ്രന്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചന്ദ്രമോഹനന്‍, കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍, ഇ. പത്മാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടക്കര, മൂത്തേടം ചുങ്കത്തറ, പോത്തുകല്ല്, കരുളായി അമരമ്പലം വില്ലേജുകളില്‍ നിന്നുള്ള 101 അപേക്ഷകരില്‍ 93 പേര്‍ക്കാണ് തുക വിതരണം ചെയ്തത്. 14ലക്ഷം രൂപയാണ് വിതരണം ചെയ്തത്. നിലമ്പൂര്‍, വഴിക്കടവ് വില്ലേജുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള തുക അടുത്ത ദിവസം വിതരണം ചെയ്യും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിലമ്പൂര്‍ താലൂക്കില്‍ 19296557രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."