നടന്നത് പീഡനമല്ല, ഉഭയ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമെന്നും യുവതി; പീഡനക്കേസ് പ്രതിക്ക് ജാമ്യം
കൊച്ചി: കൊവിഡ് സര്‍ട്ടിഫിക്കറ്റിന് എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് യുവതിയുടെ സത്യവാങ് മൂലം. ഇതോടെ പ്രതിയായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കി. ഇതോടെ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ ഡി.ജി.പിയോട് ഹൈക്കോടതി ഉത്തരവിട്ടു.
കൊവിഡ് നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ്് വാങ്ങാന്‍ എത്തിയ യുവതിയെ രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. സെപ്റ്റംബര്‍ മൂന്നാം തീയതി തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം.
സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ കേസിലാണ് യുവതിയുടെ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഉഭയ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമേ ഉണ്ടായിട്ടുള്ളൂവെന്നും നടന്നത് പീഡനമല്ലെന്നുമാണ് ഇപ്പോഴത്തെ നിലപാട്. ഇതോടെ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ് കേസ്. പാങ്ങോട് പൊലിസാണ് യുവതിയുടെ പരാതിയിന്മേല്‍ കേസെടുത്തത്. അറസറ്റ് ചെയ്ത ഹെല്‍ത്ത് ഇന്‍സ്പെക്ടറെ റിമാന്‍ഡും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."