ആ ക്രൂരതക്കു ജീവപര്യന്തം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയെ തീ കൊളുത്തിക്കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം
തൃശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ കഴുത്തറത്ത ശേഷം തീ കൊളുത്തി കൊന്ന കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. ചിയ്യാരത്തെ പോസ്റ്റ് ഓഫീസിന് സമീപത്തെ 22 കാരിയായ നീതുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ശിക്ഷിച്ചത്. 2019ഏപ്രില്‍ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
കാക്കനാടുള്ള ഐ.ടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. ഇരുവരും തമ്മിലുളള വാക്കേറ്റം മൂത്ത് പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യിലുള്ള പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നെടപുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലിസ് കമ്മിഷണറായ സി.ഡി ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."