നാലര പതിറ്റാണ്ട് നീണ്ട സേവനം; ഖാസിക്ക് മഹല്ലിന്റെ ആദരം
കിഴിശ്ശേരി: നാലര പതിറ്റാണ്ട് പിന്നിട്ട മഹദ് സേവനത്തിന് ഖാസിക്ക് മഹല്ലിന്റെ ആദരം. മുണ്ടംപറമ്പ് പള്ളിപ്പടി മഹല്ല് ഖാസി പി.കെ മുഹമ്മദ് മുസ്‌ലിയാരെയാണ് മഹല്ല് കമ്മിറ്റി ആദരിക്കുന്നത്. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് മുദരിസായി മുണ്ടംപറമ്പ് മഹല്ലില്‍ സേവനത്തിനെത്തിയതായിരുന്നു മുസ്‌ലിയാര്‍. തുടര്‍ന്ന് അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും പാണ്ഡിത്യവും തിരിച്ചറിഞ്ഞ് ഖാസിയായി നിയമിക്കുകയായിരുന്നു. വൈവിധ്യമായ വഴികളിലൂടെ സേവനം ചെയ്തു തലമുറകള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കിയ നാട്ടുകാരുടെ സ്വന്തം ഖാസി ഉസ്താദിനെ മഹല്ലുനിവാസികള്‍ നിറഞ്ഞ മനസോടെയാണ് ആദരിക്കാന്‍ ഒരുങ്ങുന്നത്.
യുഗപുരുഷനായിരുന്ന ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തന്റെ മകളെ പി.കെ മുഹമ്മദ് മുസ്‌ലിയാര്‍ക്ക് വിവാഹം കഴിച്ച് നല്‍കാന്‍ കാരണമായതും ഇദ്ദേഹത്തിന്റെ ബുദ്ധി സാമര്‍ഥ്യമായിരുന്നു.
കിഴിശ്ശേരി സമസ്ത കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റും മേലേ കിഴിശ്ശേരി മഹല്ല് പ്രസിഡന്റുമാണ്. മുണ്ടുപറമ്പിന്റെ മതവൈജ്ഞാനിക രംഗത്ത് അരനൂറ്റാണ്ടു കാലത്തോളമുള്ള മഹല്ല് സേവനത്തിന് ഇന്ന് വൈകിട്ട് ഏഴിന് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന വേദിയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ മഹല്ല് ഖാസി പി.കെ മുഹമ്മദ് മുസ്‌ലിയാരെ ആദരിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍, പി.ടി മഹമൂദ്, അബ്ദുറഷീദ് ബാഖവി, ശിഹാബുദ്ദീന്‍ ദാരിമി, പി.സി ഉസ്മാന്‍ ദാരിമി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."