തളര്‍ന്ന കാലുകള്‍,തളരാത്ത മനസ്; വോട്ടുതേടി വിനോദ്
മലപ്പുറം: കാലുകളല്ല, തളരാത്ത മനസാണ് വിനോദിനെ വോട്ടു തേടിയുള്ള യാത്രയില്‍ തുണയാകുന്നത്. തളരാത്ത മനസുകൊണ്ട് തളര്‍ന്ന കാലുകള്‍ക്ക് ബലം നല്‍കി മുന്നേറുകയാണ് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് പരിത്തിക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം വിനോദ് കുമാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തില്‍ രണ്ടു കാലുകളുടേയും സ്വാധീനം നഷ്ടപ്പെട്ട വിനോദ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോരാട്ട വഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍ അതൊരു അതിജീവനത്തിന്റെയും കഥ കൂടിയാണ്.
വോളിബോളില്‍ കേളികേട്ട വള്ളിക്കുന്നില്‍ ജില്ലാ താരവും പൊതുപ്രവര്‍ത്തകനുമായ വിനോദ് കുമാറിന് ജീവിതത്തില്‍ 26-ാം വയസിലാണ് ആകസ്മികമായ ദുരന്തം കരിനിഴല്‍ വീഴ്ത്തിയത്. 1996 മാര്‍ച്ച് 23 ഇന്നും വിനോദിന് നടുക്കുന്ന ഓര്‍മകളാണ്. വള്ളിക്കുന്ന് അത്താണിക്കലില്‍ വീടിന്റെ വാര്‍ക്കപ്പണി ചെയ്യുന്നതിനിടെ സന്‍ഷൈഡ് തകര്‍ന്നു വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരുക്കേറ്റ വിനോദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറ് മാസം ചികിത്സയിലായിരുന്നു. കിടന്നകിടപ്പില്‍ ഏഴുന്നേല്‍ക്കാന്‍ കഴിയാതെ ആറു വര്‍ഷത്തോളം വീടിന്റെ അകത്തളത്തില്‍ തളച്ചിട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയിലായി പിന്നീടു ചികിത്സ. അരയ്ക്ക് താഴെ ഇരുകാലുകളും തളര്‍ന്ന വിനോദിന് കുടുംബവും സുഹൃത്തുക്കളും എന്നും താങ്ങായി. വിധിയെ പഴിക്കാതെ വിനോദ് ഊന്നുവടിയുടേയും ക്രച്ചസിന്റെയും സഹായത്തോടെ ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു. ചെറുപ്രായത്തിലേ പൊതുപ്രവര്‍ത്തകനായിരുന്ന വിനോദ് പിന്നീട് നന്മനിറഞ്ഞവരുടെ സഹായത്തോടെ ഒരു ടെലിഫോണ്‍ ബൂത്ത് നടത്തി ഉപജീവനം നടത്തുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തെ ബാങ്കിലും ജോലി ലഭിച്ചു.
ഇരുപത്തിയഞ്ച് വര്‍ഷമായി ഇടതു മുന്നണി കുത്തകയാക്കിയ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് പരുത്തിക്കാട് പിടിക്കാനാണ് വിനോദ് കുമാറിനെ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. പ്രധാന എതിരാളി എല്‍.ഡി.എഫിലെ അരുണ്‍ രാജാണ്. ബി.ജെ.പിക്കും വാര്‍ഡില്‍ സ്ഥാനാര്‍ഥിയുണ്ട്. പരേതനായ കുമാരന്‍ നായര്‍, സരോജിനി അമ്മ ദമ്പതികളുടെ ആറ് മക്കളില്‍ അഞ്ചാമത്തെയാളാണ് വിനോദ് കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."