സാമ്പത്തിക പ്രതിസന്ധി: കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി
മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് നിലനില്‍പ്പിനായി അറ്റകൈപ്രയോഗത്തിന് തയാറെടുക്കുന്നു. സ്ഥാപനത്തിന്റെ ആസ്ഥാന കാര്യാലയം വിറ്റ് സാമ്പത്തിക ബാധ്യത മറികടക്കാനുള്ള ആലോചനയിലാണ് റിലയന്‍സ് ഗ്രൂപ്പ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈ സാന്താക്രൂസിലെ മുഖ്യകാര്യാലയം വില്‍ക്കുകയോ അല്ലെങ്കില്‍ പാട്ടത്തിന് നല്‍കിയോ സാമ്പത്തിക ബാധ്യതയില്‍ നിന്ന് മുക്തനാകാനാണ് ഇപ്പോള്‍ അനില്‍ അംബാനി ആലോചിക്കുന്നത്.
മുംബൈ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേക്കു സമീപം 7,00,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന സ്ഥലത്തിന് 1,500 കോടി മുതല്‍ 2,000 കോടി രൂപവരെ വിലയുണ്ട്. ഇത് വില്‍ക്കുകയോ അല്ലെങ്കില്‍ വാടകക്കോ നല്‍കാനാണ് തീരുമാനം. എന്നാല്‍ മുഖ്യആസ്ഥാനം ദക്ഷിണ മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റിലെ ഓഫിസിലേക്ക് മാറ്റുമെന്നാണ് അനില്‍ അംബാനി പറയുന്നത്. ഈ സ്ഥലം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
2005ല്‍ കുടുംബം ഭാഗം വച്ചപ്പോഴാണ് മുകേഷ് അംബാനി സാന്താക്രൂസിലെ ഓഫിസ് അനില്‍ അംബാനിക്ക് കൈമാറിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം അനില്‍ അംബാനിയുടെ മൊത്തം കടം 1.7 ലക്ഷം കോടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."