കാനറികളുടെ മുറിവുണക്കുമോ ബെലോ ഹൊറിസോണ്ടെ
നാളെ ബെലോ ഹൊറിസോണ്ടെ കാനറികള്‍ക്ക് കരുതി വച്ചതെന്താകും.. കണ്ണീരോ, ആനന്ദ കണ്ണീരോ... മറക്കാന്‍ ശ്രമിച്ചിട്ടും തികട്ടി വന്നിരുന്ന മറക്കാനാ ദുരന്തത്തിന് ശേഷം ബ്രസീലിന്റെ കാല്‍പന്തു കിനാവുകള്‍ക്ക് ക്ഷതമേല്‍പ്പിച്ച നഗരമാണ് ബെലോ ഹൊറിസോണ്ടെ... 2014 ജൂലൈയില്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ യൂറോപ്യന്‍ കരുത്ത് കാനറികള്‍ അനുഭവിച്ചറിഞ്ഞ മൈതാനം.
ഫൈനല്‍ സ്വപ്നം കണ്ട് കളത്തിലിറങ്ങിയ മഞ്ഞപ്പട, പക്ഷെ ജര്‍മനിക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
കാണികളുടെ വിലാപവും വിങ്ങലും ഏറെയുണ്ടായ മത്സരം ഇന്നും മറ്റൊരു ദുരന്തമായി അന്തരീക്ഷത്തിലുണ്ട്.
ഈ മൈതാനത്താണ് നാളെ കാനറികള്‍ മറ്റൊരു അങ്കത്തിനൊരുങ്ങുന്നത്.. അതും മെസ്സിയുടെ അര്‍ജന്റീനക്കെതിരേ. ലാറ്റിന്‍ അമേരിക്കന്‍ രാജാക്കന്മാര്‍ തങ്ങള്‍ തന്നെയെന്ന് ഊട്ടിയുറപ്പിക്കാനുള്ള പരമ്പരാഗത വൈരികളുടെ പോരാട്ടം.
പക്ഷെ ബ്രസീലിനിത് മുറിവുണക്കാനുള്ള മരുന്നാണ്.
വിജയത്തിനപ്പുറം നാളെ മൈതാനത്തിറങ്ങുന്ന മഞ്ഞപ്പടയില്‍നിന്ന് 'ഒരു വിസ്മയം'ആണ് നാട്ടുകാര്‍ ആഗ്രഹിക്കുന്നത്.
യൂറോപ്പ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ലീഗുകളില്‍ വമ്പന്മാര്‍ക്കായി പന്തു തട്ടുന്ന പരിചയ സമ്പന്നരും യുവനിരയും കരുത്തു കാണിച്ചാല്‍ ബ്രസീല്‍ ഫുട്‌ബോളിനേയും ഫുട്‌ബോള്‍ ജീവ വായുവായ ബ്രസീലിനേയും തകര്‍ത്ത ദുരന്തങ്ങള്‍ മറക്കാനുള്ള
മറുമരുന്ന് ബദ്ധവൈരികള്‍ക്കെതിരായ മത്സരത്തില്‍
ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 2014ല്‍ കരഞ്ഞുക
ലങ്ങിയ കണ്ണുകളുമായി സ്റ്റേഡിയം വിട്ടവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."