വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കും: മന്ത്രി സി രവിന്ദ്രനാഥ്
പഴയങ്ങാടി: സംസ്ഥാനത്തു നടക്കുന്ന വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച് പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവിന്ദ്രനാഥ്. മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗം സംരക്ഷിച്ച് മതനിരപേക്ഷ കേരളം തിരിച്ചു പിടിക്കണമെന്ന മഹായജ്ഞമാണ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയം. ശമ്പളം വാങ്ങാന്‍ മാത്രം പ്രവര്‍ത്തിക്കാതെ വിദ്യാര്‍ഥികളോടും ജനങ്ങളോടുമുള്ള കടമ അധ്യാപകര്‍ നിര്‍വഹിക്കണം. സ്‌കൂളുകളില്‍ അധ്യാപകരുടെ അപര്യാപ്തതക്ക് ഒരു മാസത്തിനകം തീരുമാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പഞ്ചായത്തു പ്രസിഡന്റുമാരായ എസ്.കെ ആബിദ, എം കുഞ്ഞിരാമന്‍, ഇ.പി ബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ അജിത, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ പി.എസ് സിന്ധു, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി വിമല, സീനിയര്‍ സൂപ്രണ്ട് എം സുജാത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."