HOME
DETAILS
MAL
ചികിത്സ തുടരണം. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടാനാവില്ലെന്ന് വിജിലന്‍സ് കോടതി
backup
November 24 2020 | 07:11 AM
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് വിജിലന്‍സ് കോടതി. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് ചികിത്സ തുടരേണ്ടതെന്ന് അത്യാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകുമെന്ന് പ്രത്യേക മെഡിക്കല്‍ സംഘം കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ ഇബ്രാഹിം കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ആശുപത്രി മാറ്റുന്ന കാര്യം റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജാമ്യ ഹരജി നാളെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."