വീട്ടുമുറ്റത്തെ കൃഷിയില്‍ നൂറുമേനിക്കൊരുങ്ങി ദമ്പതികള്‍
പെര്‍ള: വീട്ടുമുറ്റത്തെ നെല്‍കൃഷിയില്‍ നൂറുമേനി വിളവെടുക്കാനൊരുങ്ങി ദമ്പതികള്‍. കാട്ടുകുക്കെയിലെ സുഭാഷ് നായ്ക്കും ഭാര്യയും മക്കളും ചേര്‍ന്നാണ് വീട്ടുമുറ്റം കൃഷിയിടമാക്കിയിരിക്കുന്നത്. വീട്ടുമുറ്റം കൂടാതെ രണ്ടരയേക്കറോളം സ്ഥലത്ത് അടക്ക കൃഷിയും നടത്തുന്നുണ്ട്. കാട്ടുകുക്കെ കുമാരകൊച്ചിയില്‍ 12 സെന്റ് സ്ഥലമാണ് സുഭാഷിനുള്ളത്.
ഈ സ്ഥലത്ത് വീടുവച്ചതിനുശേഷം ബാക്കിവന്ന വീട്ടുമുറ്റത്താണ് നെല്‍കൃഷി ചെയ്തിരിക്കുന്നത്. തഴച്ചുവളര്‍ന്ന നെല്‍കൃഷിയില്‍നിന്നു നൂറുമേനി വിളവു ലഭിക്കുമെന്നാണ് പ്രതീക്ഷ.
പെര്‍ള ടൗണില്‍ വാച്ച് വര്‍ക്‌സ് നടത്തുന്ന സുഭാഷിനു കാട്ടുകുക്കെയില്‍ രണ്ടരയേക്കറോളം സ്ഥലമുണ്ട്. ഇത് അടക്ക തോട്ടമാണ്. മാത്രമല്ല, അത് കുടുംബസ്വത്തുമാണ്. വീടും മുറ്റവും അടങ്ങുന്ന 12 സെന്റ് സ്ഥലം സ്വന്തമാണ്.
വീട്ടുമുറ്റം വെറുതെ ഇട്ടിരിക്കുന്നതു കണ്ട് ഒരു സുഹൃത്താണ് അവിടെ നെല്‍കൃഷി നടത്തിക്കൂടേയെന്നു സുഭാഷിനോട് ചോദിച്ചത്. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോള്‍ വീട്ടുമുറ്റത്ത് വിളയാന്‍ പാകത്തില്‍ നില്‍ക്കുന്നത്. നെല്‍കര്‍ഷകരെ കണ്ട് കൃഷിരീതികള്‍ ചോദിച്ചറിഞ്ഞു.
അതിന്റെ അടിസ്ഥാനത്തില്‍ ജ്യോതി നെല്‍വിത്ത് കൊണ്ടുവന്നുകൃഷിയിറക്കി. ഇപ്പോള്‍ അതുവളര്‍ന്നു വലുതായി. വീട്ടിലെ ചാരവും ചാണകവും മറ്റുമൊക്കെയാണ് സുഭാഷ് നായക്ക് നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്. ചാണകവും ഗോമൂത്രവും വെള്ളവും ശര്‍ക്കരയും മണ്ണും ഇളക്കിച്ചേര്‍ത്ത് പാലക്കാര്‍ എന്നു പറയുന്ന വളം ഉണ്ടാക്കി കൃഷിക്കുപയോഗിക്കുന്നു. നാലു പശുക്കളും ഇദ്ദേഹത്തിനുണ്ട്.
ഒരു വര്‍ഷം മുമ്പ് ഏറ്റവും നല്ല ക്ഷീര കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഭാര്യ ആശയും മക്കളായ ആകാശും അഭിലാഷും സുഭാഷിന് സഹായത്തിനുണ്ട്. ഇപ്പോള്‍ നാട്ടിലെ മറ്റു നെല്‍കര്‍ഷകര്‍ സുഭാഷിനെ മാതൃകയാക്കുന്നു.
ചെലവ് കൂടുതലും ജോലിക്കാരെ കിട്ടാത്തതും കാരണം പലരും നെല്‍കൃഷിയില്‍ നിന്നുവിട്ടു നില്‍ക്കുമ്പോഴാണ് 44 കാരനായ സുഭാഷ് കര്‍ഷകര്‍ക്ക് മാതൃകയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."