കിഫ്ബി വിവാദത്തില്‍ മുഖ്യമന്ത്രി: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ശ്രമിക്കുന്നു: ആരെതിര്‍ത്താലും പിന്നോട്ടില്ലെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ സി.എ.ജിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് കിഫ്ബിക്കെതിരേ ഉയരുന്നതെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സി.എ.ജിയും നടത്തുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
ആരെതിര്‍ത്താലും കിഫ്ബിയെ തകര്‍ക്കാനാവില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കേരളത്തിന്റെ വികസനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്.
വികസന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. ചില വാദങ്ങള്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. ആവര്‍ത്തിച്ച് പറയാനുള്ളത്, കിഫ്ബിയെ തകര്‍ക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല. കേരളത്തിന്റെ വികസനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്. സാധാരണ കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാകാറില്ല. അങ്ങനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്‌നമേയില്ല. അദ്ദേഹം വ്യക്തമാക്കി.
കിഫ്ബി ഈ ഇസര്‍ക്കാര്‍ കൊണ്ടുവന്നതല്ല, 1999 ല്‍ അന്നത്തെ ഇടത് സര്‍ക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതല്‍ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തി. ഒരു തവണ ഇടത് സര്‍ക്കാരിന്റെ കാലത്തും രണ്ട് തവണ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുമാണ് നടന്നത്.
1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനം പലിശയായിരുന്നു. 507.06 കോടി എടുത്തു. പിന്നീട് 2002 ല്‍ 10.05 ശതമാനം പലിശക്ക് 10.74 കോടി എടുത്തു. 2003 ല്‍ 11 ശതമാനം പലിശക്ക് 505.91 കോടി എടുത്തു.
ഒരുഭീഷണിക്കും വഴങ്ങില്ല. അങ്ങനെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."