പലകപ്പാണ്ടിയുടെ കല്ലുകള്‍ ചുള്ളിയാര്‍ ഡാം നവീകരണത്തിന്; പരാതിയിലും നടപടിയില്ല
മുതലമട: പലകപ്പാണ്ടിയുടെ കല്ലുകള്‍ ചുളളിയാര്‍ ഡാമിന്റെ നവീകരണത്തിനു ഉപയോഗിക്കുന്നതിനെതിരേ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയും നടപടിയുണ്ടായിട്ടില്ല. നാല് കോടിയിലധികം രൂപ ഉയോഗിച്ച് ചുള്ളിയാര്‍ഡാമിന്റെ നവീകരണപദ്ധതികളില്‍ നിര്‍മാണപണികള്‍ക്കായി പഴയകല്ലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
പലകപ്പാണ്ടി കനാല്‍ പദ്ധതിക്കായി കനാല്‍ നിര്‍മാണസമയത്ത് പൊട്ടിച്ച് പാറകൂട്ടങ്ങളിലെ പാറകളെയും ചുള്ളിയാര്‍ഡാമിന്റെ സംരക്ഷണ നിര്‍മാണപണികള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേയാണ് കഴിഞ്ഞ രണ്ടുമാസം മുമ്പ് പരാതി നല്‍കിയിട്ടും നടപിയുണ്ടാവാത്തത്.
200 യൂനിറ്റുകളിലധികം കരിങ്കല്ലുകളാണ് ചുക്രിയാല്‍ ഭാഗത്തുനിന്നു മാത്രം ശേഖരിച്ച് ഡാമിന്റെ ഭിത്തിനിര്‍മിക്കാന്‍ ഉപയോഗിച്ചത്. ഇതിനുപുറമെ പാത്തിപാറ മേഖലയില്‍നിന്ന് ഇതിന്റെ ഇരട്ടിയിലധികം കരിങ്കല്ലുകള്‍ ഡാമിന്റെ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുകയാണ്.
ഇതുകൂടാതെ പലകപ്പാണ്ടി പദ്ധതിയിലെ കനാല്‍ നിര്‍മാണത്തിനായി കുഴിച്ചെടുത്ത നൂറ് യൂനിറ്റിലധികം മണ്ണും ഇതേ രീതിയില്‍ പലകപ്പാണ്ടി പദ്ധതിക്കല്ലാത്ത പദ്ധതികള്‍ക്കായി ഉപയോഗിച്ചതിനാല്‍ ചുള്ളിയാര്‍ ഡാമിന്റെ നവീകരണ പണികള്‍ക്ക് ഉപയോഗിക്കുന്ന കല്ലും, മണ്ണും, മണലിനെകുറിച്ച് വിജിലന്‍സ് സമഗ്രമായി പരിശോധനനടത്തണമെന്ന് പരിസരവാസികള്‍ ആവശ്യപെട്ടു.
ഡാമിന്റെ നവീകരണപദ്ധതികള്‍ക്ക് മറ്റൊരു പദ്ധതിയുടെ പാറകളെ ഉപയോഗിക്കുന്നത് അഴിമതിക്ക് വഴിവെക്കുമെന്നതിനാല്‍ ഇറിഗേഷന്റെ ഇന്നത ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."