HOME
DETAILS
MAL
പ്രവാസി ക്ഷേമനിധി തട്ടിപ്പ്: നൂറോളം പേര് പരാതി നല്കി
backup
September 25 2018 | 06:09 AM
തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധി തട്ടിപ്പിനിരയായ നൂറോളം പേര് പൊലിസിന് പരാതി കൈമാറി. പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ നൂറിലധികം പേരാണ് ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
തട്ടിപ്പില്‍ ആക്ഷേപമുയര്‍ന്ന പ്രവാസി സംഘം മുന്‍ ഏരിയാ സെക്രട്ടറി എന്‍. കൃഷ്ണനും ജീവനക്കാരി പി. കവിതയും ഇന്നലെ പ്രവാസി സംഘം ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെല്ലാം രാവിലെതന്നെ എത്തിയിരുന്നു.
എന്നാല്‍ ഉച്ചകഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനാല്‍ പണം നഷ്ടപ്പെട്ടവര്‍ തളിപ്പറമ്പ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
5000 രൂപ മുതല്‍ അരലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ ഉണ്ടായിരുന്നു. തങ്ങള്‍ക്ക് നേരത്തെ ക്ഷേമനിധി അടച്ച വകയില്‍ പ്രവാസി സംഘത്തില്‍ നല്കിയ രസീതുകള്‍ വ്യാജമാണെന്ന് സംശയിക്കുന്നതായും പരാതി നല്‍കാനെത്തിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."