ദുരിതബാധിതര്‍ക്ക് താങ്ങായി ബുദ്ധചിത്രങ്ങളും
കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണത്തിനായി ബുദ്ധചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. പ്രമുഖ ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് വരച്ച ബുദ്ധപരമ്പരയിലെ ചിത്രങ്ങളാണു ദുരിതക്കെടുതിയിലായ ജനതയുടെ അതിജീവന ശ്രമങ്ങളില്‍ കൈത്താങ്ങാകുന്നത്. രണ്ടു ദിവസത്തെ ചിത്രപ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി-അധ്യാപക അനധ്യാപക കൂട്ടായ്മയായ ബോധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ തുക വിനിയോഗിക്കുക. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചിത്രകാരനും ശില്‍പിയുമായ ജോണ്‍സ് മാത്യുവിന് ചിത്രം നല്‍കി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സന്ദീപ് പാമ്പള്ളിയെ ചടങ്ങില്‍ അനുമോദിച്ചു. ജോണ്‍സ് മാത്യു ഉപഹാരം നല്‍കി. ടി. നിഷാദ് സ്വാഗതവും ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."