HOME
DETAILS

'വീര്‍പ്പുമുട്ടി' വില്ലേജ് ഓഫിസുകള്‍

  
backup
May 21 2017 | 23:05 PM

%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87



ഒന്നും ശരിയാകുന്നില്ല..!

വില്ലേജ് ഓഫിസുകളുടെ കാര്യത്തില്‍ ജില്ലയില്‍ ഒന്നും ശരിയാവുന്നില്ലെന്നതാണ് വസ്തുത. പുതുതായി രൂപീകരിച്ചതടക്കം നാല് താലൂക്കുകളിലായി 83 വില്ലേജ് ഓഫിസുകളുടെയും അവസ്ഥ അതാണ് ബോധ്യപ്പെടുത്തുന്നത്.
 കാസര്‍കോട് താലൂക്കില്‍ 23, മഞ്ചേശ്വരം താലൂക്കില്‍ 18, ഹോസ്ദുര്‍ഗ് താലൂക്കില്‍ 28, വെള്ളരിക്കുണ്ട് താലൂക്കില്‍ 14 എന്നിങ്ങനെയാണ് വില്ലേജ് ഓഫിസുകളുടെ എണ്ണം. പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങളാണ് ഓരോ വില്ലേജ് ഓഫിസും നേരിടുന്നത്.
പഴകിയതും ദ്രവിച്ചതുമായ കെട്ടിടത്തിലാണ് മിക്ക വില്ലേജ് ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. പുതുതായി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പഴതിന്റെ കാര്യത്തില്‍ ഒന്നും ശരിയാകുന്നില്ലെന്നതാണ് സത്യം.
ജീവനക്കാരുടെ ക്ഷാമം വലിയ പ്രശ്‌നമായി തന്നെ നിലനില്‍ക്കുന്നുണ്ട്. പല വില്ലേജ് ഓഫിസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജീവനക്കാര്‍ക്ക് അമിതജോലിഭാരം ഉണ്ടാക്കുന്നു. ജീവനക്കാരുടെ പുനര്‍ വിന്യാസത്തില്‍ ഒരു പഠനവും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുന്നില്ലെന്നതാണ് വസ്തുത.
പുതുതായി രൂപീകരിച്ച വില്ലേജ് ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരെ സര്‍ക്കാര്‍ നിയമിച്ചുവെങ്കിലും വിഭജിക്കാത്ത വില്ലേജ് ഓഫിസുകളില്‍ കഥ പഴയതു തന്നെയാണ്. ചില അപേക്ഷകളില്‍ അന്നു തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. ജീവനക്കാരുടെ അഭാവം ഈ കാര്യത്തില്‍ വീഴ്ച്ചയുണ്ടാക്കുന്നു. ഇത് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള വലിയ വാക്കേറ്റത്തില്‍ എത്തിക്കുന്നുണ്ട്.
പല വില്ലേജ് ഓഫിസുകളിലും മഴ വന്നാല്‍ വെള്ളം അകത്തെത്തും. ഈ സമയത്ത് ഫയലുകള്‍ മഴ കൊള്ളാതിരിക്കാന്‍ ജീവനക്കാര്‍ പെടാപ്പാടിലാണ്. മഴവെള്ളം കെട്ടിനിന്ന് ഓഫിസിനകത്തേക്ക് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും കയറിപോകാന്‍ കഴിയാത്ത നിരവധി ഓഫിസുകളുണ്ട് ജില്ലയില്‍.

തെക്ക് നിന്ന്  വന്നവരുടെ നോട്ടം തെക്കോട്ട്

കാസര്‍കോട് ജില്ലയില്‍ മിക്ക വില്ലേജ് ഓഫിസുകളിലും തലസ്ഥാനമടക്കമുള്ള തെക്കന്‍ ജില്ലകളില്‍ നിന്ന് വന്നവര്‍ ജോലി ചെയ്യുന്നുണ്ട്.
ഇവരുടെ നോട്ടം പലപ്പോഴും തെക്കോട്ട് തന്നെയാണ്. നീണ്ട അവധിയെടുത്ത് ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് പോകുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വില്ലേജ് ഓഫിസറില്ലെന്ന ഒറ്റകാരണത്താല്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത് പതിവാണ്.
മലയോര വില്ലേജ് ഓഫിസുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള 100 നടുത്ത് ജീവനക്കാര്‍ കാസര്‍കോടെ വില്ലേജ് ഓഫിസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
രണ്ടോ മൂന്നോ ഔദ്യോഗിക അവധികള്‍ ഒന്നിച്ച് കിട്ടിയാല്‍ അതിനൊപ്പം അവധി കൂട്ടിയെടുത്ത് നാടുവിടുന്നവരാണ് അധികവും.
 തെക്കന്‍ ജില്ലകളില്‍ നിന്ന് പണിഷ്‌മെന്റായി കാസര്‍കോട് എത്തിയവരുടെ ശുഷ്‌കാന്തി പിന്നെ പറയുകയും വേണ്ട.


റെക്കോര്‍ഡ് റൂമോ.., അതെന്താ..?

ജില്ലയിലെ ഒരൊറ്റ് വില്ലേജ് ഓഫിസിനും റെക്കോര്‍ഡ് റൂം ഇല്ലെന്നതാണ് മറ്റൊരു ദുരവസ്ഥ. വില്ലേജ് ഓഫിസിന്റെ പലഭാഗത്തായാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള അലമാരകളിലും പല ഭാഗത്തായി കൂട്ടിയിടുകയുമാണ് ചെയ്യുന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജീവനക്കാരെ രോഗികളാക്കുന്നുവെന്നതാണ് അവസ്ഥ. നിലവില്‍ റീ സര്‍വേ നടക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ചില ഫയലുകളെങ്കിലും പുതുക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
 ചില സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനാല്‍ നിലവില്‍ സര്‍ട്ടിഫിക്കറ്റുകളുടെ കൂമ്പാരത്തിന് കുറവുവരുന്നുവെന്ന ആശ്വാസത്തിലാണ് ജീവനക്കാര്‍.
വില്ലേജ് ഓഫിസുകളിലേക്കാവശ്യമായ സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതില്‍ പലപ്പോഴും ഫയലുകള്‍ സൂക്ഷിക്കാനുള്ള അലമാരകളും മറ്റും ഉള്‍പ്പെടുത്താതെ പോകുന്നതിനാലാണ് വില്ലേജ് ഓഫിസുകളില്‍ ഫയലുകള്‍ കൂട്ടിയിടേണ്ടി വരുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ചെറിയ പര്‍ച്ചേസിങിനുള്ള അനുമതിക്ക് പുറമെ വലിയ തുകക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നതാണ് ഇവിടെ പ്രശ്‌നമാവുന്നത്.


കടലുപോലെ പ്രവര്‍ത്തന പരിധി

  മിക്ക വില്ലേജ് ഓഫിസുകളുടെയും പ്രവര്‍ത്തന പരിധി വളരെ വലുതാണ്. മലയോരത്തെ മിക്ക വില്ലേജ് ഓഫിസുകളുടെയും പരിധി നാലും അഞ്ചും പഞ്ചായത്തുകളാണ്.
 ഇതു കൂടാതെ മലയോരത്ത് ഓരൊറ്റ സര്‍വേ നമ്പറില്‍ തന്നെ വലിയ സ്ഥലം കിടക്കുന്നതിനാല്‍ സര്‍വേ പ്രവര്‍ത്തനത്തിന് പോകുന്ന വില്ലേജ് ഓഫിസ് ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഏറ്റവും കൂടുതല്‍ മലയോരമുള്ള വെള്ളരിക്കുണ്ട് താലൂക്കിനകത്തും മഞ്ചേശ്വരം താലൂക്കിനകത്തും വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തന പരിധി വലുതായത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഒറ്റ സര്‍വേ നമ്പറില്‍ വലിയ സ്ഥലം കിടക്കുന്നതിനാല്‍ സ്ഥലം കണ്ടെത്താനാകാത്ത അവസ്ഥയും നിലവിലുണ്ട്. എല്ലാത്തിനും ഇപ്പോള്‍ നടക്കുന്ന റീസര്‍വേയില്‍ പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.


തറക്കല്ലില്‍ ഒതുങ്ങുന്ന കെട്ടിട നിര്‍മാണം

 പുതിയ കെട്ടിടത്തിലേക്ക് അടിയന്തിരമായി മാറണമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ നിരവധി വില്ലേജ് ഓഫിസുകള്‍ ജില്ലയിലുണ്ട്.
എന്നാല്‍ അവയില്‍ പലതും ഇപ്പോഴും അപകടം വരുത്തിയേക്കാവുന്ന കെട്ടിടങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഏതാനും ചിലത് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു.
എന്നാല്‍ അവയില്‍ പലതും തറക്കല്ലിലൊതുങ്ങുകയാണ്. ഹോസ്ദുര്‍ഗ് താലൂക്കിലെ പെരിയ അടക്കമുള്ള നിരവധി വില്ലേജ് ഓഫിസുകള്‍ ഇപ്പോള്‍ തറക്കല്ലില്‍ ഒതുങ്ങിയിട്ടുണ്ട്.
കെട്ടിടങ്ങള്‍ക്കും മറ്റും അപകടം വന്നാല്‍ ആദ്യം ഓടിയെത്തേണ്ട വില്ലേജ് ഓഫിസ് അധികൃതരില്‍ പലരും താമസിക്കുന്നത് അപകടം വരുത്തും പാകത്തിലുള്ള കെട്ടിടത്തിലാണെന്നതാണ് രസകരം.

വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍

* കൈവശാവകാശം, ബന്ധുത്വം, നോണ്‍ ക്രീമിലെയര്‍, ആശ്രിത, പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍
(ഏഴു ദിവസത്തിനകം)
* കുടുംബാംഗത്വം, സോള്‍വന്‍സി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍
(ആറു ദിവസം)
* വിധവ, നോണ്‍ റി മാര്യേജ്, ലൈഫ്, വണ്‍ ആന്‍ഡ് സെയിം, അഗതി, ലൊക്കേഷന്‍, തിരിച്ചറിയല്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍
(അഞ്ചു ദിവസം)
* ജാതി സംബന്ധിച്ച സംശയം വരുന്ന സൗഹചര്യമില്ലെങ്കില്‍ (പട്ടികവിഭാഗം ഒഴികെ) ജാതി, റസിഡന്‍ഷ്യല്‍, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റുകള്‍
(മൂന്നു ദിവസം)
*ഭൂമിവില സര്‍ട്ടിഫിക്കറ്റ്
(15 ദിവസം), സബ് ഡിവിഷന്‍ ഇല്ലാത്ത, നിയമ തടസ്സമോ, സാങ്കേതിക തടസമോ ഇല്ലാത്ത കേസുകളില്‍ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ്
(40 ദിവസം)

(വില്ലേജ് ഓഫിസറാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍. സര്‍ട്ടിഫിക്കറ്റ് നിശ്ചിത സമയത്ത് ലഭിച്ചില്ലെങ്കില്‍ ആദ്യം തഹസില്‍ദാര്‍ക്കും പിന്നീട് ആര്‍.ഡി.ഒയ്ക്കും അപ്പീല്‍ നല്‍കാം)




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago