ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: രാപകല്‍ നിരാഹാര സമരം ആരംഭിച്ചു
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ 24 മണിക്കൂര്‍ രാപകല്‍ നിരാഹാര സമരം തുടങ്ങി. കെ.പി.സി.സിയുടെ പ്രവാസി സംഘടന ഇന്‍കാസ്, ഒ.ഐ.സി.സി എന്നിവയുടെ നേതൃത്വത്തിലാണ് സമരം.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. ഹൈദര്‍ തട്ടത്താഴത്ത്, ഇ ഫൈസല്‍ തഹാനി, ദീപ അനില്‍, ഷാജി പി.കെ കാസിമി എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, നേതാക്കളായ ഇടവ സെയ്ഫ് , ഇടുക്കി ഹനീഫ, പള്ളിച്ചല്‍ സുജാഹ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."