HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് ജാമ്യം
backup
July 02 2019 | 19:07 PM
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ അഭിഭാഷകന് ബിജു അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഏഴാം പ്രതി ബിജുവിനെ കൂടാതെ ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി.കെ റാഷിദ്,എന്നിവര്‍ക്കാണ് ജാമ്യം.
കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ബിജുവിന്റെ ഭാര്യയെ കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ചത് തെറ്റെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കി. മുന്‍പ് സ്വര്‍ണം കടത്തിയെന്ന കാരണത്താല്‍ ഈ കേസില്‍ ഇവരെ പ്രതി ചേര്‍ക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."