HOME
DETAILS

ആരോഗ്യസ്ഥിതി മോശമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ഇബ്‌റാഹീംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടില്ല

  
backup
November 24 2020 | 22:11 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae

 


കൊച്ചി /മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞിനെ ഇപ്പോഴത്തെ അവസ്ഥയില്‍ ചോദ്യംചെയ്യലിനായി വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാവില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ഇബ്‌റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കാന്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന അര്‍ബുദരോഗമാണ് ഇബ്‌റാഹീംകുഞ്ഞിനെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. മള്‍ട്ടിപ്പിള്‍ മൈലോമാ എന്ന രോഗം പിടിപെട്ടതോടെ എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കഠിനമായ വേദനയും കൈക്ക് ശേഷിക്കുറവുമുണ്ട്. ഇതിനായി റേഡിയേഷന്‍ ചികിത്സ നല്‍കുന്നുണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കീമോതെറാപ്പി ചെയ്യുന്നുണ്ട്.നവംബര്‍ 19നാണ് അവസാനമായി കീമോതെറാപ്പി നല്‍കിയത്. ഡിസംബര്‍ മൂന്നിനു വീണ്ടും നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ വി.പി ഗംഗാധരന്റെ ചികിത്സയിലാണ് ഇപ്പോള്‍ ഇബ്‌റാഹീംകുഞ്ഞ്. 2020 ഏപ്രില്‍ നാലു മുതല്‍ 2020 നവംബര്‍ 14 വരെ 33 പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ നടത്തിയിട്ടുണ്ട്. ആശുപത്രിയിലെ കേസ് ഷീറ്റ് വിശദമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും മെഡിക്കല്‍ സംഘം വിശദീകരിക്കുന്നുണ്ട്.
ഇന്നലെ പ്രത്യേക ദൂതന്‍ വഴി ഡി.എം.ഒ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ തുറന്ന കോടതിയില്‍ വായിച്ചെങ്കിലും പകര്‍പ്പ് ഇരുവിഭാഗത്തിനും നല്‍കാന്‍ തയാറായില്ല. നിലവിലുള്ള ആശുപത്രിയില്‍ ചികിത്സ തുടരാന്‍ സൗകര്യമൊരുക്കണമെന്ന് ഇബ്‌റാഹീംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍ നിയമതടസമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും ഇന്ന് കോടതി വീണ്ടും വാദം കേള്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago