HOME
DETAILS
MAL
നാളികേര സംഭരണം ആരംഭിക്കണം: സ്വതന്ത്ര കര്‍ഷക സംഘം
backup
May 21 2017 | 23:05 PM
കോഴിക്കോട്: നാളികേര സംഭരണ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചതുകൊണ്ട് കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കിപ്പെടില്ലെന്നും അടിയന്തരമായി വില നിശ്ചയിക്കുകയും സംഭരണം ആരംഭിക്കുകയും ചെയ്യണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് ആവശ്യപ്പെട്ടു.
പതിനൊന്ന് മാസത്തെ കര്‍ഷക പെന്ഷന് ഇനിയും കുടിശ്ശികയാണ്. സമരവുമായി തിരുവനന്തപുരത്ത് എത്തുന്നു എന്നുകണ്ട് ആറുമാസത്തെ തുക മാത്രം പഴയ നിരക്കില്‍ നല്കി രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ 1000 രൂപയായി വര്‍ധിപ്പിച്ചത് നിരാകരിച്ചിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. കര്‍ഷകരുടെ വയറ്റത്തടിക്കുന്ന ഈ നയം പ്രതിഷേധാര്‍ഹമാണ്. നാളികേരം, നെല്ല്, റബര്‍ എന്നിവയുടെ സംഭരണ വില ഉടനെ വിതരണം ചെയ്യാന്‍ സംവിധാനം ഉണ്ടാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."