സെക്രട്ടേറിയറ്റ്: സര്‍വിസ് സംഘടനകളുടെ ഇടപെടലിനെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇഷ്ട സീറ്റ് തരപ്പെടുത്തുന്നവര്‍ക്ക് കൂച്ച് വിലങ്ങിട്ട് മുഖ്യമന്ത്രി. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ സ്ഥലംമാറ്റങ്ങളില്‍ സര്‍വിസ് സംഘടനകളുടെ ഇടപെടല്‍ അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി.
അര്‍ഹതപ്പെട്ടവര്‍ക്ക് സീനിയോറിറ്റി മാനദണ്ഡം അനുസരിച്ച് മാത്രം നിയമനം നല്‍കിയാല്‍ മതിയെന്ന് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി ഉത്തരവിറക്കി. ഇനി മുതല്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റം ഉണ്ടാകില്ലെന്നും ഭാവിയില്‍ എല്ലാ സ്ഥലംമാറ്റങ്ങളിലും മാനദണ്ഡം അനുസരിച്ച് മാത്രമേ നിയമനം നല്‍കൂവെന്നും കാണിച്ചാണ് ഉത്തരവിറക്കിയത്.
ഇതില്‍ ഇളവ് വേണ്ടവര്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അനുമതി തേടണമെന്നും ഉത്തരവില്‍ പറയുന്നു.ഭരണകക്ഷി സര്‍വിസ് യൂനിയനില്‍പെട്ടവര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുതല്‍ അഡിഷനല്‍ സെക്രട്ടറി വരെയുള്ള ഇഷ്ട സീറ്റുകള്‍ കൈക്കലാക്കും. യൂനിയന്‍ പ്രവര്‍ത്തനം നടത്തുന്ന നേതാക്കന്മാര്‍ ഏറ്റവും ജോലികുറഞ്ഞ സീറ്റുകള്‍ കൈക്കലാക്കും. ഇതിനാണ് മുഖ്യമന്ത്രി ഉത്തരവിലൂടെ അവസാനം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."