കുത്തിവയ്പ്പുകള്‍ കുട്ടികളുടെ മൗലികാവകാശം: ഡോ. സന്തോഷ് സോഹന്സ്
കണ്ണൂര്‍: കുത്തിവയ്പ്പുകള്‍ കുട്ടികളുടെ മൗലികാവകാശമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷന്‍ ദേശീയ പ്രസിഡന്റ് ഡോ. സന്തോഷ് സോഹന്സ്. ഐ.എ.പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ കുടില്‍ വ്യവസായമായി നിര്‍മിക്കുന്ന ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ ജനറിക് പേരുകളില്‍ അടിച്ചേല്പിക്കുകയാണ്. മണ്‍സൂണ്‍ രോഗങ്ങള്‍ക്കെതിരേ കര്‍മ പദ്ധതി തയാറായതായി. രോഗങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സര്‍ക്കാരേതര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചെലവുകുറഞ്ഞ പ്രതിരോധ പ്രവര്‍ന്നങ്ങള്‍ വഴിയും രോഗങ്ങളെ ചെറുക്കാനാകുമെന്നും ഡോ. സന്തോഷ് സോഹന്‍ പറഞ്ഞു.
കുട്ടികളിലെ ആസ്മ, തൈറോയിഡ്, നവജാത ശിശുക്കളിലെ ഹൃദ്രോഗം വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. എ.ഐ.പി സംസ്ഥാന പ്രസിഡന്റ് ഡോ. വെങ്കിടേശ്വരന് അധ്യക്ഷനായി. ഡോ. അനന്തകേശവന്‍, ഡോ. സന്തോഷ്, ഡോ. റിയാസ്, ഡോ. ഹര്ഷപ്രസാദ്, ഡോ. രാജീവ്, ഡോ. സുകുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."