HOME
DETAILS

ജാതി സംവരണം: തിരിച്ചടിയേറ്റ് എന്‍.എസ്.എസ്

  
backup
September 25 2018 | 19:09 PM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87

 

ന്യൂഡല്‍ഹി: രാജ്യത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഭരണഘടന മുന്നോട്ടുവച്ച സംവരണം നിര്‍ത്താലാക്കണമെന്നാവശ്യപ്പെട്ട നായര്‍ സര്‍വിസ് സൊസൈറ്റിക്കു സുപ്രിംകോടതിയില്‍ നേരിട്ടത് വന്‍ തിരിച്ചടി. കേരളത്തില്‍ സംവരണം നടപ്പാക്കിയിട്ടുപോലും സംവരണ സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജി പരിഗണിക്കാന്‍ ആകില്ലെന്നു പറഞ്ഞ കോടതി ഇത് തള്ളുകയും ചെയ്തു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കാനാവില്ലെന്നു പറഞ്ഞ് കോടതി തള്ളിയത്. ഹരജിയില്‍ പ്രാഥമികവാദംപോലും കേള്‍ക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വെങ്കട്ടരമണയും ഹാജരാവാന്‍ എത്തിയെങ്കിലും ഹരജിയില്‍ ഇടപെടാന്‍ പോലും ആവില്ലെന്ന നിലപാടാണ് ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ച് സ്വീകരിച്ചത്. ഹരജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗബെഞ്ച് പറഞ്ഞിരുന്നു. സംവരണത്തിന് അര്‍ഹതയുള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ലെന്നും മറിച്ച് സാമ്പത്തിക പശ്ചാത്തലം(വര്‍ഗം) മാനദണ്ഡമാക്കിയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് ഹരജി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago