യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ മരം
തലയോലപ്പറമ്പ്: റോഡരികിലെ മുകള്‍ ഭാഗം ദ്രവിച്ച പാഴ് മരം അപകട ഭീഷണി ഉയര്‍ത്തുന്നു. തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ തലപ്പാറ ജങ്ഷനു സമീപം പ്രധാന റോഡരികില്‍ നില്‍ക്കുന്ന പാഴ് മരമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.
കൂറ്റന്‍ മരത്തിന്റെ നടുഭാഗം ദ്രവിച്ച് ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് ഇതിനുമുന്നിലൂടെ കടന്നുപോകുന്നത്.
അപകട ഭീഷണി ഉയര്‍ത്തുന്ന മരത്തിനു താഴെ 11 കെ.വി ലൈനും കടന്നു പോകുന്നുണ്ട്. മരം ഒടിഞ്ഞു വീണാല്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ റോഡില്‍ വീണു വന്‍ദുരന്തം ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നു നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പര്‍മാരുമായ ജെസ്സി വര്‍ഗീസ് ഇതുസംബന്ധിച്ച് വൈദ്യുതി വകുപ്പിലും പൊതുമരാമത്ത് വകുപ്പിനും നിവേദനം നല്‍കിയെങ്കിലും അധികൃതര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ബ്രഹ്മമംഗലം ചാലുങ്കലില്‍ ഇത്തരത്തില്‍ അപകടഭീഷണി ഉയര്‍ത്തി റോഡരികില്‍ നിന്ന ദ്രവിച്ച കൂറ്റന്‍ തണല്‍ മരം വൈദ്യുത ലൈനിനു മുകളിലൂടെ കടപുഴകി വീണ് സമീപത്തെ വീടും, കിണറും, മതിലും തകര്‍ത്തിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈദ്യുതി ലൈന്‍ പൊട്ടി വീണ സംഭവസമയത്ത് നീര്‍പ്പാറ-തട്ടാവേലി റോഡില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."