അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഹൈദരാബാദ്: തുടര്‍ച്ചയായി അനുഭവിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഒടുവിലായി ലോകകപ്പ് ക്രിക്കറ്റില്‍ റിസര്‍വ് താരമായിട്ടും ടീമില്‍ ഇടം ലഭിക്കാതിരുന്നതില്‍ താരം കടുത്ത നിരാശയിലായിരുന്നു. ബി.സി.സി.ഐ സെലക്ടര്മാര്ക്കെതിരേയുള്ള കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് ഈ 33കാരനായ താരം കടുത്ത തീരുമാനമെടുത്തതെന്നാണ് ലഭിക്കുന്ന സൂചന.
റായിഡുവിന് പകരം ടീമിലെത്തിയ തമിഴ്നാട്ടുകാരനായ വിജയ് ശങ്കര്‍ ടൂര്‍ണമെന്റിലുടനീളം ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. വിജയ് ശങ്കര്‍ ത്രീ ഡയമെന്‍ഷണല്‍ താരമാണെന്ന മുഖ്യസെലക്ടര്‍ എം.എസ്.കെ പ്രസാദിന്റെ പുകഴ്ത്തലിനെ താന്‍ ഒരു ത്രി ഡി കണ്ണട വാങ്ങാന്‍ പോകുകയാണെന്ന പരാമര്‍ശത്തിലൂടെ റായിഡു പരിഹസിച്ചിരുന്നു. മത്സരത്തിനിടെ രണ്ട് പേര് പരുക്കേറ്റ് പുറത്തായിട്ടും പരിഗണിക്കാതിരുന്നതോടെയാണ് താരം കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
ഇന്ത്യക്കായി 55 ഏകദിനവും ആറ് ടി 20 മത്സരവും കളിച്ച റായിഡു ഏകദിനത്തില്‍ 1694 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശാണ് ജന്മദേശം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."