ജോയ് മാത്യു ഹാജരായി; പിഴയടച്ചാല്‍ മതിയെന്ന് പൊലിസ്
കോഴിക്കോട്: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച് പ്രകടനം നടത്തിയ നടന് ജോയ് മാത്യു പിഴയടച്ചാല്‍ മതിയെന്ന് പൊലിസ്. ജോയ് മാത്യു ഉള്‍പ്പെടെ 25 പേര്‍ക്കെതിരേ നിരോധിത മേഖലയായ മിഠായിത്തെരുവില്‍ മൗനപ്രകടനം നടത്തിയതിനു ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അദ്ദേഹത്തിന് നോട്ടിസും നല്കി. ഇതുപ്രകാരം ഇന്നലെ ജോയ് മാത്യു ടൗണ്‍ സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ നിയമലംഘനത്തിന് കോടതിയില്‍ പിഴയൊടുക്കിയാല്‍ മതിയെന്നായിരുന്നു പൊലിസ് നിലപാട്.
പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് ജോയ്മാത്യു പ്രതികരിച്ചു.
ഭരണകൂടങ്ങളുടെ സ്വഭാവമാണിത്. ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണിതെന്നും എന്നാല്‍ താന്‍ അതിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."