HOME
DETAILS
MAL
പെണ്‍കുട്ടിക്കെതിരേ കേസെടുക്കരുത്: ചെന്നിത്തല
backup
May 22 2017 | 01:05 AM
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടിക്കെതിരേ കേസെടുക്കരുത്.
സ്വാമി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോടൊപ്പം നില്ക്കുന്ന ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്. പൊതുപരിപാടികള്‍ക്കു പോകുമ്പോള്‍ ആരെങ്കിലുമൊക്കെ കൂടെനിന്ന് ഫോട്ടോ യെടുക്കുന്നത് സ്വാഭാവികമാണ്.
എങ്കിലും ഈ ഫോട്ടോയുടെ യാഥാര്‍ഥ്യമെന്തെന്ന് പൊലിസ് പരിശോധിക്കണം. ബി.ജെ.പിക്ക് സ്വാമിയുമായി ബന്ധമുണ്ടെന്ന പൊതുധാരണ വ്യാപിക്കുന്നുണ്ട്. ഇതിന്റെ സത്യമെന്തെന്ന് ബി.ജെ.പി വ്യക്തമാക്കണം. ഒരു രാഷ്ട്രീയപ്രസ്ഥാനവും ഇത്തരം ആളുകളെ കൂടെ കൊണ്ടുനടക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."