HOME
DETAILS

ഡീഗോ ഇനി ഓര്‍മ

  
backup
November 26 2020 | 03:11 AM

%e0%b4%a1%e0%b5%80%e0%b4%97%e0%b5%8b-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

 


ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 10നായിരുന്നു അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം ര@ാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.
ലോകംക@ണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായാണ് മറഡോണ പരിഗണിക്കപ്പെടുന്നത്. 1986ല്‍ അര്‍ജന്റീനയെ ലോകകപ്പ് ഫുട്‌ബോളിന്റെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു മറഡോണ. ബൊക്കാ ജൂനിയേഴ്‌സ്, നാപ്പോളി, ബാഴ്‌സലോണ, സെവിയ്യ തുടങ്ങി ക്ലബുകള്‍ക്കായും അദ്ദേഹം ബൂട്ടണിഞ്ഞിട്ടു@ണ്ട്. കളത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വിവിധ ക്ലബുകളുടെ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
നാല് ലോകകപ്പ് ഫുട്‌ബോളുകളില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അര്‍ജന്റീനയിലെ ജിമനെസ ലാ ഡാ പ്ലാറ്റയുടെ പരിശീലകനായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു മറഡോണയുടെ തലയില്‍ രക്തസ്രവമുണ്ടാവുന്നതും ശസ്ത്രക്രിയക്ക് വിധേയനായതും. ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. 1976ല്‍ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ അരങ്ങേറിയ മറഡോണ 1997 ബൊക്ക ജൂനിയേഴ്‌സിലാണ് അവസാനം കളിച്ചത്. പിന്നീടായിരുന്നു പരിശീലക വേഷം കെട്ടിയത്. അര്‍ജന്റീന അണ്ടര്‍ 20 ടീമിനെ പരിശീലിപ്പിച്ച് കൊണ്ടായിരുന്നു പരിശീലന കളരിയിലേക്ക് കാലെടുത്ത് വെച്ചത്. പിന്നീട് അര്‍ജന്റീനന്‍ സീനിയര്‍ ടീമിനെ പരിശീലിപ്പിക്കാനും മറഡോണക്ക് കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago