HOME
DETAILS
MAL
പലഹാരം മോഷ്ടിച്ച കുട്ടികളെ തലമുണ്ഡനം ചെയ്ത് വിവസ്ത്രരാക്കി
backup
May 22 2017 | 01:05 AM
താനെ: ബേക്കറിയില്‍ നിന്ന് പലഹാരം മോഷ്ടിച്ചതിന് കടയുടമ രണ്ട് കുട്ടികളുടെ തലമുണ്ഡനം ചെയ്ത് വിവസ്ത്രരാക്കി ചെരുപ്പുമാലയണിച്ച് ജനങ്ങള്ക്കുമുന്പില് പ്രദര്‍ശിപ്പിച്ചു. സംഭവം വിവാദമായതോടെ കടയുടമ മഹ്മൂദ് പത്താനെ പൊലിസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗറിനടുത്ത പ്രേംനഗറിലായിരുന്നു സംഭവം. എട്ടും ഒന്‍പതും വയസ് പ്രായമുള്ളവരാണ് കുട്ടികള്‍. വീടിനടുത്തുള്ള ബേക്കറിയില്‍ എത്തിയ കുട്ടികള്‍ ഒരു പായ്ക്കറ്റ് പലഹാരം കടയുടമ കാണാതെ എടുത്ത് കഴിച്ചതിനാണ് ക്രൂരമായ ശിക്ഷക്ക് വിധേയമാക്കിയത്. തന്റെ മക്കളുടെ സഹായത്തോടെയാണ് പലഹാരം എടുത്ത കുട്ടികളെ കടയുടമ പിടികൂടിയത്. ഇതേതുടര്‍ന്ന് കടയുടമയുടെ മക്കളായ ഇര്ഫാന്, സലിം എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."