പാകിസ്താനില്‍ പീഡനക്കേസ് പ്രതികളെ രാസഷണ്ഡീകരണത്തിന് ഇരയാക്കും
ഇസ്‌ലാമാബാദ്: ബലാത്സംഗക്കേസ് പ്രതികളെ രാസഷണ്ഡീകരണത്തിന് ഇരയാക്കുന്നതിനും ലൈംഗികാതിക്രമക്കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുമുള്ള നിയമത്തിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കി. ഫെഡറല്‍ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന്റെ കരട് നിയമം യോഗത്തില്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. പൊലിസിങ്, ബലാത്സംഗ കേസുകള്‍ വേഗം തീര്‍പ്പാക്കുക, സാക്ഷി സംരക്ഷണം എന്നിവയില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നത് കരടില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ഗൗരവമേറിയ കാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പാക് പ്രധാനമന്ത്രി കാലതാമസം അനുവദിക്കില്ലെന്നും വ്യക്തമാക്കി. 'ഞങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്, നടപ്പാക്കലിനൊപ്പം നിയമനിര്‍മാണം വ്യക്തവും സുതാര്യവുമാകുമെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് ഭയമില്ലാതെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും ഇമ്രാന്‍ഖാന്‍ ചൂണ്ടിക്കാട്ടി.
പുതിയ നിയമം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് വിവരസാങ്കേതികമന്ത്രി ഷിബിലി ഫറാസ് പറഞ്ഞു. ഇതു സംബന്ധിച്ച ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."