HOME
DETAILS
MAL
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
backup
July 28 2016 | 23:07 PM
ചങ്ങനാശ്ശേരി: ഓഗസ്റ്റ് 10ന് നടക്കുന്ന ദേശീയ വിരനിര്‍മാര്‍ജന പരിപാടിയുടെ മുന്നോടിയായി വിരഗുളിക വിതരണത്തെക്കുറിച്ചും റുബെല്ലാ രോഗപ്രതിരോധ കുത്തിവപ്പിനെക്കുറിച്ചും മാടപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
മാടപ്പള്ളി പ്രാഥമികാരോഗയ് കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തു പ്രസിഡന്റ് ഏലിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് സൈന തോമസ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.നീന ആലീസ് പോള്‍ ക്ലാസെടുത്തു.
പഞ്ചായത്തു വൈസ് പ്രസിഡന്റ്, ജനപ്രതിനിധികള്‍, പഞ്ചായത്തിലെ വിവിധ സ്കൂളുകലിലെ പ്രധാനാധ്യാപകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."