നല്ല നാളെയുടെ നന്മയുള്ള കൂട്ടുകാരായി 'തണല്‍' പ്രവര്‍ത്തകര്‍
കൊപ്പം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നതിനിടെ മക്കളുടെ വിദ്യാഭ്യാസവും മറ്റും മുന്നോട്ട്‌കൊണ്ടുപോവാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് തണലാവാന്‍ ഈവര്‍ഷവും തണലിന്റെ പ്രവര്‍ത്തകര്‍ രംഗത്ത്. വിളയൂര്‍ പഞ്ചായത്തിലെ കൂരാച്ചിപ്പടി, കണിയറാവ്, കണ്ടേങ്കാവ് തുടങ്ങിയ മേഖലകളിലെ പാവപ്പെട്ട എണ്ണൂറില്‍ പരം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപരണങ്ങളടങ്ങിയ കിറ്റാണ് വിതരണംചെയ്യുന്നത്. ഇതില്‍ കൂരാച്ചിപ്പടി, കണിയാറാവ് മേഖലകളിലെ മുന്നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. വിളയൂര്‍ പഞ്ചായത്തിലെ വിവിധപ്രദേശങ്ങളില്‍ സേവനരംഗത്ത് നിറസാനിധ്യമാവാന്‍ ഇതിനകം തന്നെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
മാസംതോറും സൗജന്യ റേഷനും ചികിത്സാ സഹായങ്ങളും ഇവര്‍ നല്‍കി വരുന്നു. ഇതിനു പുറമെ കിടക്കകളും വാക്കിങ് സ്റ്റിക്കും വീല്‍ ചെയറും വാട്ടര്‍ ബെഡും വിതരണം നടത്തിയിട്ടുണ്ട്.
കണ്ടേങ്കാവ് മേഖല സ്‌കൂള്‍ കിറ്റ് വിതരണവും വിജയികളെ ആദരിക്കലും ഇന്നലെ വൈകുന്നേരം നാലിന് പൂവ്വാനിക്കുന്ന് സെന്ററില്‍ നടന്നു.
അഞ്ഞൂറോളം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍കിറ്റ് വിതരണത്തിന് പുറമെ മേഖലയിലെ നൂറില്‍ പരം എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെയും ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."