HOME
DETAILS
MAL
തെരഞ്ഞെടുപ്പിലെ പരാജയത്തിനെതിരെ എ.എ.പി സ്ഥാനാര്‍ഥി കോടതിയില്‍
backup
July 04 2019 | 12:07 PM
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോടതിയെ സമീപിച്ച് എ.എ.പിയുടെ സ്ഥാനാര്‍ഥിയായിരുന്ന രാഘവ് ഛദ്ധ. സൗത്ത് ഡല്‍ഹിയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രമേശ് ബിധുരിക്കെതിരെയാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
രമേശ് ക്രിമിനല്‍ കേസ് നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വിജയം റദ്ദ് ചെയ്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് രാഘവിന്റെ ആവശ്യം.
അപകീര്‍ത്തി പ്രസംഗം നടത്തിയതിന് ബിഹാറില്‍ രമേശിനെതിരെ കേസുണ്ടെന്നും എന്നാല്‍ ഇതു മറച്ചുവച്ചെന്നുമാണ് രാഘവിന്റെ വാദം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യാജ വിവരങ്ങളാണ് ചേര്‍ത്തിരിക്കുന്നതെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."