ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് കായിക പരിശീലനവുമായി അവധിക്കാല ക്യാംപ്
ആലത്തൂര്‍: കുനിശ്ശേരി ഗവ.എച്ച്.എസ്.എസ്. മൈതാനിയില്‍ പുലര്‍ച്ചെ ആറരയോടെ ചെറിയ കുട്ടിക്കൂട്ടം എത്തിത്തുടങ്ങും. ഒന്നാം ക്ലാസുകാര്‍ മുതല്‍ പ്ലസ്ടുക്കാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഏഴുമണിയോടെ കായികാധ്യാപകര്‍ എത്തുമ്പോഴേക്കും മൈതാനിയില്‍ 100ല്‍ കുറയാത്ത കുട്ടികള്‍ വരിനില്‍ക്കും. ഓട്ടവും ചാട്ടവും കായിശേഷി കൂട്ടുന്നതിനുള്ള എക്‌സര്‍സൈസുകളുമായി രണ്ടര മണിക്കൂര്‍ പോകുന്നതറിയില്ല. അവസാനം അല്‍പം വിശ്രമവും സദുപദേശങ്ങളും മുട്ട പുഴുങ്ങിയതും ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളവും കഴിച്ച് പിരിയാം.
വര്‍ഷങ്ങളായി മുടക്കമില്ലാതെ നടക്കുന്നതാണ് ഈ അവധിക്കാല ക്യാംപ്. എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുപതോളം സ്‌കൂളുകളിലെ കുട്ടികളെത്തും. ശില്‍പി ക്ലബ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഗ്രാമപഞ്ചായത്ത് എന്നിവയും ചില വ്യക്തികളും സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
കുനിശ്ശേരിയില്‍ മാത്രം 13 കായികാധ്യാപകരുണ്ട്. ഇവരുടെ താല്‍പര്യവും ഉത്സാഹവുമാണ് ക്യാംപിന്റെ വിജയരഹസ്യം. ജില്ല-സംസ്ഥാന തലങ്ങളില്‍ ഇവിടെനിന്നുള്ള കുട്ടികള്‍ സാന്നിധ്യം അറിയിച്ചു. ഒരുമാസത്തെ ക്യാംപിന്റെ തുടര്‍ച്ചയായി തുടര്‍ പരിപാടികളുമുണ്ട്. സമാപന സമ്മേളനത്തില്‍ ക്യാംപില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ് എം. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബാലചന്ദ്രന്‍, ബാബു, ദാസന്‍, പ്രേമചന്ദ്രന്‍, രമേഷ്, ജോബ് ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."