പഞ്ചായത്തുകളില്‍ കൂറുമാറ്റ തന്ത്രങ്ങള്‍ പ്രയോഗിച്ച് സി.പി.എം
നിലമ്പൂര്‍: ജനകീയ വിധിയെ അട്ടിമറിച്ച് നിലമ്പൂര്‍ മണ്ഡലത്തില്‍ കൂറുമാറ്റത്തിന് കുട പിടിച്ച് സി.പി.എം. ഒരു മാസത്തിനുള്ളില്‍ പോത്തുകല്‍. അമരമ്പലം പഞ്ചായത്തുകളിലെ മൂന്ന് കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളെയാണ് സി.പി.എം തങ്ങളുടെ പാളയത്തില്‍ എത്തിച്ചത്. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിലെ രണ്ട് പഞ്ചായത്ത് ഭരണമാണ് കൂറുമാറ്റത്തിലൂടെ സി.പി.എം പിടിച്ചെടുത്തത്.
പോത്തുകല്ലിലെ തിരിച്ചടിയുടെ ക്ഷീണം മാറും മുന്‍പ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് സി.സുജാതയെയും സി.പി.എം അവിശ്വാസത്തിലൂടെ പുറത്താക്കി. ആര്യാടന്‍ വിരുദ്ധരും പഴയ ഐ ഗ്രൂപ്പുകാരുമാണ് പാര്‍ട്ടി വിടുന്നത്. ഐ ഗ്രൂപ്പിന്റെ പഴയ കാല നേതാവായ സി.കരുണാകരന്‍ പിള്ളയാണ് കോണ്‍ഗ്രസ് വിട്ട് പോത്തുകല്ലില്‍ പഞ്ചായത്ത് പ്രസിഡന്റായത്. ഐ ഗ്രൂപ്പിന്റെ നിലമ്പൂരിലെ പ്രധാന നേതാവായിരുന്ന എം.എ.റസാഖിന്റെ അടുത്ത അനുയായി ആയിരുന്ന ടി.പി.ഹംസയാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിന്റെ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റായ സി.സുജാതയെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഒരു മാസം മുന്‍പ് അമരമ്പലത്ത് കോണ്‍ഗ്രസ് അംഗമായ അനിതാ രാജു പഞ്ചായത്തംഗത്വം രാജിവെച്ച് ഇടതുപാളയത്തില്‍ എത്തിയിരുന്നു.
നിലമ്പൂരില്‍ ഐ ഗ്രൂപ്പിന് നേതൃത്വം നല്‍കാന്‍ കരുത്തരായ നേതാക്കള്‍ ഇല്ലാത്തതും ഐ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണമാകുന്നു. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് മൂന്നാം തവണ മത്സരിക്കാന്‍ ഒരുങ്ങുന്നതിന് തടയിടാനും വിജയ സാധ്യതയുള്ള വയനാട് മണ്ഡലത്തില്‍ മകനെ മത്സരിപ്പിക്കാനുമാണ് ആര്യാടന്‍ മുഹമ്മദ് കരുക്കള്‍ നീക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന യോഗത്തില്‍ എം.ഐ.ഷാനവാസ് മത്സരിച്ചാല്‍ വിജയസാധ്യത കുറവാണെന്ന് നേതാവ് പ്രസംഗത്തില്‍ സൂചിപ്പിച്ചതോടെ ഐ.എന്‍.ടി.യു.സി നേതാവ് കല്ലായി മുഹമ്മദലി എതിര്‍പ്പുമായി രംഗത്ത് വരികയും നേതാക്കള്‍ ഇടപ്പെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയുമായിരുന്നു.
അതേസമയം കോണ്‍ഗ്രസിലെ ഭിന്നത മുതലെടുത്ത് കൂറുമാറ്റ രാഷ്ട്രീയം കളിച്ച് ഓരോ പഞ്ചായത്തുകളും പിടിച്ചെടുക്കാനുള്ള നീക്കമാണ് സി പി എം നടത്തിവരുന്നത്. പി.വി അന്‍വര്‍ എം.എല്‍.എയെ മുന്നില്‍ നിര്‍ത്തി വരും ദിവസങ്ങളിലും മറ്റു പഞ്ചായത്തുകളില്‍ നിന്നുള്ളവരേ ചാക്കിടാനുള്ള തന്ത്രമാണ് സി.പി.എം അണിയറയില്‍ നടത്തിവരുന്നത്. എന്നാല്‍ പണവും മറ്റും നല്‍കിയാണ് അംഗങ്ങളെ സ്വാധീനിച്ച് സി.പി.എം കുതിരകച്ചവടം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."