ജില്ലാ പഞ്ചായത്തുകളിലെ ചിത്രം ഇങ്ങനെ
ജില്ലാ പഞ്ചായത്തിലേക്കുള്ള 331 സീറ്റുകളില്‍ മൂന്നിലൊന്നിലും മത്സരിക്കുന്നത് മുന്നണികളെ നയിക്കുന്ന വല്യേട്ടന്മാര്‍ തന്നെ. ജില്ലാ പഞ്ചായത്തില്‍ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപ്പെട്ട് ഓരോ സീറ്റ് പല സ്ഥലത്തും നല്‍കിയാണ് ചെറുകക്ഷികളെ ആശ്വസിപ്പിച്ചിരിക്കുന്നത്. എല്‍.ഡി.എഫിനൊപ്പമുള്ള ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് ബി, ജെ.എസ്.എസ്, എന്നിവരാണ് സീറ്റുവിഭജനത്തില്‍ കൂടുതല്‍ അവഗണിക്കപ്പെട്ടത്. യു.ഡി.എഫിലാകട്ടെ ഫോര്‍വേഡ് ബ്‌ളോക്കും കേരള കോണ്‍ഗ്രസ് ജേക്കബും സി.എം.പിയും ഭാരതീയ നാഷനല്‍ ജനതാദളും സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തിയിലാണ്. മുന്നണി മാറ്റത്തിലൂടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ഇടതുമുന്നണിയില്‍ കാര്യമായ പരിഗണന നേടാന്‍ കഴിഞ്ഞു.
ജില്ലാ പഞ്ചായത്തിലേക്ക് ഇടതുമുന്നണിയില്‍ എല്ലാ ജില്ലകളിലും സീറ്റ് ലഭിച്ചവരില്‍ സി.പി.എമ്മിനും സി.പി.ഐക്കും ഒപ്പം കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗവും ഉള്‍പ്പെടും. സ്വതന്ത്രരടക്കം 200 ലധികം സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. പാര്‍ട്ടിചിഹ്നത്തില്‍ 199 സ്ഥാനാര്‍ഥികളുണ്ട്. സി.പി.ഐ 63 സീറ്റീല്‍ മത്സരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് ജോസ് 14 ജില്ലകളിലുമായി 27 സീറ്റില്‍ മത്സരിക്കുന്നു. ഇതില്‍ ഒന്‍പത് സീറ്റ് കോട്ടയത്താണ്. ലോക് താന്ത്രിക് ജനതാദള്‍ എട്ട് ജില്ലകളിലെ 12 സീറ്റില്‍ മത്സരിക്കുമ്പോള്‍ ജനതാദള്‍ എസിന് ഏഴ് ജില്ലകളിലായി എട്ട് സീറ്റാണ് നല്‍കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ബിക്ക് അവരുടെ തട്ടകമായ കൊല്ലത്ത് ഒരു സീറ്റ് മാത്രമാണ് നല്‍കിയിരിക്കുന്നത്. രണ്ട് സീറ്റില്‍ മറ്റൊന്ന് എറണാകുളത്താണ്. എന്‍.സി.പിക്ക് ആറ് ജില്ലകളിലായി ആറ് സീറ്റ് ലഭിച്ചപ്പോല്‍ ഐ.എന്‍.എല്ലിന് ആറ് ജില്ലകളിലായി എട്ട് സീറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ മലപ്പുറത്ത് മാത്രമാണ് രണ്ട് സീറ്റ്. ആര്‍.എസ്.പി (എല്‍ ) ന് കൊല്ലത്തും കോണ്‍ഗ്രസ് എസിന് എറണാകുളത്തും ഒരോ സീറ്റ് നല്‍കിയിട്ടുണ്ട്. യു.ഡി.എഫില്‍ എല്ലാ ജില്ലയിലും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസ് മാത്രമാണ്. 201 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോല്‍ മുസ്‌ലിം ലീഗ് പത്ത് ജില്ലകളിലായി 62 സീറ്റില്‍ മത്സരിക്കുന്നു. ഇതില്‍ മലപ്പുറത്ത് 22 ഉം കോഴിക്കോട് പത്ത് സീറ്റും ലീഗിനാണ്. കേരള കോണ്‍ഗ്രസ് ജോസഫിന് പത്ത് ജില്ലകളിലായി 23 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒന്‍പത് കോട്ടയത്തും അഞ്ചെണ്ണം ഇടുക്കിയിലുമാണ്. ആര്‍.എസ്.പി അഞ്ച് ജില്ലകളിലായി എട്ട് സീറ്റില്‍ മത്സരിക്കുമ്പോള്‍ സി.എം.പി അഞ്ച് ജില്ലകളിലായി ആറ് സീറ്റില്‍ ജനവിധി തേടുന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് (എറണാകുളം), ജനതാദള്‍ ജോണ്‍ (പാലക്കാട്), ഭാരതീയ നാഷണല്‍ ദള്‍ (കണ്ണൂര്‍), ആര്‍.എം.പി.ഐ (കണ്ണൂര്‍) വെല്‍ഫെയര്‍ പാര്‍ട്ടി (കണ്ണൂര്‍) എന്നിങ്ങനെ ഓരോ സീറ്റ് യു.ഡി.എഫ് ചെറുകക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിന് ഒന്‍പത് ജില്ലകളിലായി ആകെ 17 സീറ്റുകള്‍ മാത്രം നല്‍കി ബാക്കി മുഴുവന്‍ സീറ്റിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."