റമദാനില്‍ സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നതില്‍ ദുരൂഹതയെന്ന്
തൃത്താല: റമദാനില്‍ കേരള സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വിശ്വാസികളെ സമര മുഖത്തുനിന്ന് മാറ്റി നിര്‍ത്തുന്നതിനു വേണ്ടിയുള്ള കുശാഗ്ര ബുദ്ധി കൊണ്ടാണെന്നു കേരള മദ്യ നിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞി കൃഷ്ണന് ആരോപിച്ചു. തൃത്താല കരിമ്പന കടവില്‍ പുതുതായി ആരംഭിച്ച ബിവറേജ് മദ്യശാല അടച്ചു പൂട്ടണമെ ന്നാവശ്യപ്പെട്ടു കൊണ്ട് തൃത്താല മദ്യ നിരോധന സമിതിയും നിളയോരം റസിഡന്‍ഷ്യല്‍ അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിമ്പന കടവിലെയും പരിസരത്തെയും ജനങ്ങളുടെയും സമാധാനപരമായ ജീവിതത്തെ ബാധിക്കുന്ന ബിവറേജ് മാറ്റി സ്ഥാപിക്കുന്നത് വേറെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം നൂറോളം ആളുകള്‍ ആണ് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നത്. ഹുസ്സൈന്‍ തട്ടത്താഴത് സ്വാഗതം പറഞ്ഞു. രാജേഷ് കവളപ്പാറ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ പി.വി മുഹമ്മദലി, പി. ബാലന്, ലീഗ് പട്ടിത്തറ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പാദുക നൗഷാദ്, കോണ്‍ഗ്രസ് തൃത്താല ബ്ലോക് പ്രസിഡന്റ് പി.എ വാഹിദ്, ഹബീബ് കോട്ടയില്‍, ഹനീഫ ചോലക്കല്‍, സല്മാന് മതില് പറമ്പില്‍, ദേവിക പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."