കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി പ്രവേശനം; നോഡല്‍ സെന്ററായി പി.ടി.എം ഗവ.കോളജും
കോളജ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നോഡല്‍ സെന്റര്‍ പ്രവര്‍ത്തിക്കും
പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ വിവിധ കോളജുകളില്‍ 2017-18 അധ്യയന വര്‍ഷത്തേക്കുള്ള ഡിഗ്രി ഏകജാലകം വഴിയുളള പ്രവേശനത്തിനു നോഡല്‍ സെന്ററുകളുടെ പട്ടികയില്‍ പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജും.
ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കല്‍, എഡിറ്റിങ്, ഓപ്ഷന്‍ പുനക്രമീകരണം, ഹയര്‍ ഓപ്ഷന്‍ റദ്ദാക്കല്‍ എന്നിവ നോഡല്‍ സെന്ററില്‍ വന്ന് ചെയ്യാം. ഏകജാലകം വഴിയുളള പ്രവേശന സംബന്ധമായ സംശയ നിവാരണത്തിനും നോഡല്‍ സെന്ററുകളെ ആശ്രയിക്കാം.
അപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും പ്രവേശന സാധ്യതകളെ ബാധിക്കാമെന്നതു കൊണ്ട് പരമാവധി നോഡല്‍ സെന്റുകളുടെ സഹായം തേടണമെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.
കോളജ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നോഡല്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു വരുമ്പോള്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മുന്നാക്ക വിഭാഗത്തിലെ ബി.പി.എല്‍ കുടുംബാംഗങ്ങളാണെങ്കില്‍ പഞ്ചായത്ത് നഗരസഭാ സെക്രട്ടറി ബി.ഡി.ഒ നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫിസര്‍ പി. സുശാന്തിനെ 9946541153 നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."