പോള്‍ ടൂറിസം
എവിടെയും വിസ്മയ കാഴ്ചകള്‍
വഴിയോരങ്ങളിലും കവലകളിലും രാഷ്ടീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും സ്ഥാനാര്‍ഥികളുടെ ഫോട്ടോയും നിറഞ്ഞ വൈവിധ്യമാര്‍ന്ന പോസ്റ്ററുകളും ബാനറുകളും. സഞ്ചാരികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാര്‍ഥികളുടെ ഫോട്ടോക്ക് മുന്‍പില്‍നിന്ന് സെല്‍ഫിയും വിഡിയോയും പകര്‍ത്തുന്നുണ്ട്. സഞ്ചാരികള്‍ക്ക് കൗതുകവും നൂതനമായ അനുഭവം നല്‍കുന്ന ഒന്നാണ് പോള്‍ ടൂറിസം.
വൈവിധ്യമാര്‍ന്ന പ്രചാരണം
വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന പ്രചാരണ രീതികള്‍ ആണ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നടത്തുന്നത്. മതിലുകളിലെ വര്‍ണനിറങ്ങളിലുള്ള എഴുത്തും ചിത്രങ്ങളും ആണ് വലിയ ഹൈലൈറ്റ്.
പുഴയിലുടെ തോണിയിലുള്ള പ്രചാരണം ആണ് മറ്റൊരു ട്രെന്‍ഡ്. തൃശ്ശൂരിലെ കോള്‍ ബണ്ടുകളിലൂടെയും കുട്ടനാട്ടിലെ ജലപാതകളിലൂടെയും ചെറിയ പാലങ്ങളിലൂടെയും ഉള്ള തെരഞ്ഞെടുപ്പു പ്രചാരണ കാഴ്ചകള്‍ വളരെ മനോഹരമാണ്.
പോള്‍ ടൂറിസ്റ്റുകള്‍
തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകള്‍ കാണാന്‍ വേണ്ടി ദൂരെ സ്ഥലങ്ങളില്‍ പോയി താമസിച്ചു മടങ്ങി വരുന്നവര്‍ ആണ് പോള്‍ ടൂറിസ്റ്റുകള്‍. നിലവില്‍ ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പുകളുമായിട്ടാണ് അവരുടെ യാത്രകള്‍. സൈക്കിള്‍, ബൈക്ക് എന്നീ വാഹനങ്ങളിലാണ് പോള്‍ ടൂറിസം കാഴ്ചകള്‍ കാണാന്‍ പ്രധാനമായും സഞ്ചാരികള്‍ പോകുന്നത്. പാര്‍ട്ടികളുടെ തൊപ്പി, കൊടി, തോരണങ്ങള്‍, മാസ്‌ക് എന്നിവയെല്ലാം ഉണ്ടാകും അവരുടെ കൈകളില്‍. പോള്‍ ടൂറിസത്തെ കുറിച്ച് വേണ്ട രീതിയിയിലുള്ള പ്രചാരണം ഇല്ലാത്തതിനാല്‍ പലര്‍ക്കും ഈ ടൂറിസത്തെ കുറിച്ച് അധികം അറിവില്ല. പ്രചാരണങ്ങള്‍ക്ക് ഏറെ ആവേശമുള്ള കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കാണ് കേരളത്തില്‍ പോള്‍ ടൂറിസത്തില്‍ സാധ്യത കൂടുതല്‍.
ടൂറിസം വകുപ്പ് മികച്ച പ്രചാരണങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും കൂടുതല്‍ സഞ്ചാരികളെ പോള്‍ ടൂറിസത്തിലൂടെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."