ദേശീയ പാരാലിംപിക് ബീച്ച് വോളീബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമില്‍ മതിലകം സ്വദേശി
കയ്പമംഗലം: മംഗലാപുരം മാപ്പിള്‍ ബീച്ചില്‍ ദേശീയതലത്തില്‍ നടക്കുന്ന പാരാലിംപിക് ബീച്ച് വോളീബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമില്‍ മതിലകം സ്വദേശിയും.
കൊടുങ്ങല്ലൂര്‍ മതിലകം അടിപറമ്പില്‍ പരേതനായ ഷണ്മുഖന്, കാഞ്ചന എന്നിവരുടെ മകനായ അനില്‍കുമാറിനാണ് ദേശീയതലത്തില്‍ നടക്കുന്ന പാരാലിംപിക് ബീച്ച് വോളീബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമില്‍ സെലക്ഷന് ലഭിച്ചിരിക്കുന്നത്.
ഫിസിക്കലി ചലഞ്ചഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് അംഗം കൂടിയാണ് ഈ 38കാരന്. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ദേശീയ തല ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ അനില്‍ കുമാറിന് അവസരം കൈവരിക്കുന്നത്. നിര്‍ധന കുടുംബത്തില്‍ ജനിച്ച മതിലകം സ്വദേശി സ്കൂള്‍ തലത്തില്‍ ഷട്ടില്‍, ബാറ്റ്മിന്റന്‍ എന്നിവയില്‍ വിജയിയായിരുന്നു.
അമ്മയും ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് അനില്‍ കുമാറിന്റെ കുടുംബം.
എടമുട്ടം പാലപ്പെട്ടി ബീച്ചില്‍ നടന്ന സെലക്ഷന് ട്രയിലില്‍ വിവിധ ജില്ലകളില്‍ നിന്ന് ഇരുവത്തോളം പേര് പങ്കെടുത്തതില്‍ നിന്നാണ് അനില്‍ കുമാറിനെ പാരാലിംപിക് കേരളാ ടീമിലേക്ക് തിരഞ്ഞെടുത്തത്.
ഫിസിക്കലി ചലഞ്ചസ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരള യാണ് സംസ്ഥാന ടീമിനെ ദേശീയ തലത്തില്‍ പങ്കെടുപ്പിക്കുന്നത് .
കേരളത്തെ പ്രതിനിധീകരിച്ച് ആര്. കാര്ത്തികേയന്, വി.ശരത്, ടി.എ.മണികണ്ഠന്, ബി.ബാഷ,എ .എസ്., അനില്‍കുമാര്‍ , റാഫേല്‍ ജോണ്‍ എന്നിവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഫിസിക്കലി ചലഞ്ചസ് ഓള് സ്പോര്‍ട്സ് അസോസിയേഷന് പ്രസിഡന്റ് എ.എം കിഷോര്‍ ആണ് ടീം മാനേജര്‍. സെപ്റ്റംബര്‍ 27, 28, 29 തിയതികളിലാണ് മംഗലാപുരം മാപ്പിള്‍ ബീച്ചില്‍ വെച്ച് ദേശീയതലത്തില്‍ പാരാലിംപിക്
ബീച്ച് വോളീബോള്‍ ചാംപ്യന്‍ഷിപ്പ് മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."