ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു
രാജ്‌കോട്ട്: കൊവിഡ് രോഗം മനുഷ്യരെ മരണത്തിലേക്കും ദുരിതത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ക്കിടെ ഗുജറാത്തില്‍ നിന്ന് അതിദാരുണമായ ദുരന്തം കൂടി. ഇന്നു പുലര്‍ച്ചെരാജ്‌കോട്ടിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു.
മരിച്ചവര്‍ ഐ.സി.യുവിലുണ്ടായിരുന്ന രോഗികളാണെന്നാണ് വിവരം. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐ.സി.യുവിലാണ് തീ പടര്‍ന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നതാണ് ലഭിക്കുന്ന വിവരം.
ഇവിടെ 33 കോവിഡ് രോഗികളായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഏഴ് പേര്‍ ഐ.സി.യുവിലായിരുന്നു.
തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."