HOME
DETAILS
MAL
പഠനമുറി നിര്‍മാണം: ശ്രീകൃഷ്ണപുരം ബ്ലോക്കിന് 92 ലക്ഷം
backup
September 26 2018 | 07:09 AM
ശ്രീകൃഷ്ണപുരം: പട്ടികജാതി വിഭാഗത്തിലുള്‍പ്പെടുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീടിനോടൊപ്പം പഠനമുറി നിര്‍മിക്കുന്നതിന് രണ്ട് ലക്ഷം രൂപവീതം അനുവദിക്കുന്നു. 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുള്ളവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കുമാണ് പദ്ധതി പ്രയോജനപ്പെടുത്താനാവുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് പരിധിയില്‍ വരുന്ന 46 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകള്‍ സെപ്തംബര്‍ 30നകം അപേക്ഷകള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ഹാജരാക്കണമെന്ന് എസ്.സി.ഡി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."