വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 35 ലക്ഷം അനുവദിച്ചു
ശ്രീകൃഷ്ണപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആശയത്തിന് കരുത്തുപകര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴു വിദ്യാലയങ്ങളൂടെ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനായി 35 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണസമിതി അംഗീകാരം നല്‍കി. എയ്ഡഡ് വിദ്യാലയങ്ങളില്‍ 50% ഗുണഭോക്തൃവിഹിതത്തോടെയും സര്‍ക്കാര്‍ വിദ്യാലയത്തില്‍ പൂര്‍ണ സബ്‌സിഡിയോടെയുമായി 20 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്.
വിദ്യാലയങ്ങളില്‍ അടുക്കള, ഭക്ഷണശാല, വായനാമുറി എന്നിവ നിര്‍മിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. വിദ്യാലയങ്ങളിലെ പി.ടി.എ കമ്മിറ്റികളെ ഗുണഭോക്തൃസമിതികളാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ (ഭക്ഷണശാല), അടക്കാ പുത്തൂര്‍ എ.യു.പി.സ്‌കൂള്‍ (അടുക്കള), കല്ലുവഴി ശബരി എ.യു.പി.സ്‌കൂള്‍ (ഭക്ഷണശാല), കടമ്പഴിപ്പുറം ജി.യു.പി.സ്‌കൂള്‍ (അടുക്കള), എളമ്പുലാശ്ശേരി കെ.എ.യു.പി.സ്‌കൂള്‍ (വായനാമുറി), പുല്ലശ്ശേരി സെന്റ് മേരീസ് എ.യു.പി.സ്‌കൂള്‍ (വായനശാല), കുലിക്കിലിയാട് എസ്.വി.എ.യു.പി.സ്‌കൂള്‍ (ഭക്ഷണശാല) എന്നീ വിദ്യാലയങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 10% ഗുണഭോക് തൃവിഹിതത്തോടെ രണ്ട് ലക്ഷം രൂപ ചെലവില്‍ ആറ് വിദ്യാലയങ്ങളില്‍ ശുചി മുറി നിര്‍മിക്കുന്നതിനുള്ള മറ്റൊരു പദ്ധതി കൂടി ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്.
അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയില്‍ ചുമതലകള്‍ നിശ്ചയിച്ചിട്ടില്ലാത്ത ബ്ലോക്ക് പഞ്ചായത്തുകളുടെ ഇടപെടല്‍ സാധ്യതക്ക് പുതിയ കാല്‍വെയ്പാണ് ഈ പദ്ധതികളെന്ന് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."