സുമനസുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരുവൃക്കകളും തകരാറിലായ മദ്‌റസ അധ്യാപകന്‍
മണ്ണാര്‍ക്കാട്: ഇരുവൃക്കകളും തകരാറിലായ മദ്‌റസ അധ്യാപകന്‍ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു. കാരാകുര്‍ശ്ശി പഞ്ചായത്തില്‍ പുല്ലിശ്ശേരി തോണിപ്പുറം മഹല്ലിലെ പുത്തന്‍പുരവീട്ടില്‍ അബ്ദുറഹിമാന്‍ ഫൈസിയാണ് ചികിത്സക്ക് വക കാണാതെ പ്രയാസപ്പെടുന്നത്.
കുടുംബത്തിന്റെ അത്താണിയായ ഈ 47കാരന് അസുഖം ബാധിച്ചതോടെ നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്ത സ്ഥിതിയിലാണ്. ചികിത്സക്ക് ഇതിനോടകം തന്നെ ഭീമമായ തുക ചെലവായി. നിലവില്‍ മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തിയാണ് ജീവിതം തള്ളിനീക്കുന്നത്. തുടര്‍ചികിത്സയായി ഒരു വൃക്കയെങ്കിലും മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ചികിത്സക്ക് ഫണ്ട് കണ്ടെത്തുന്നതിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയും, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കെ.വി വിജയദാസ് എം.എല്‍.എ രക്ഷാധികാരികളായും, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ (ചെയര്‍മാന്‍), കെ.സി അബൂബക്കര്‍ ദാരിമി (വര്‍ക്കിങ് ചെയര്‍മാന്‍), സി. മുഹമ്മദാലി ഫൈസി (വൈസ് ചെയര്‍മാന്‍), ഹബീബ് ഫൈസി (ജനറല്‍ കണ്‍വീനര്‍), സി. മുഹമ്മദ് ബഷീര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഫണ്ട് സ്വരൂപിക്കുന്നതിന് വിജയ ബാങ്ക് മണ്ണാര്‍ക്കാട് ശാഖയില്‍ (ഐ.എഫ്.എസ്.സി കോഡ്: വി.ഐ.ജെ.ബി 0002026, അക്കൗണ്ട് നമ്പര്‍: 202601011006898) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9447 676776, 9446 535186.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."