തളിപ്പറമ്പില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും
തളിപ്പറമ്പ്: അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വൈകിത്തുടങ്ങിയ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാവശ്യപ്പെട്ടു. വിഷയത്തില്‍ വ്യാപാരികളുടെ പ്രതിഷേധത്തിനു പുറമെ ബസുടമകള്‍ മാര്‍ക്കറ്റ് റോഡ് വഴിയുള്ള ഗതാഗതം സാധ്യമല്ലെന്നും അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് ഏറെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇവരാരും തെരുവോര കച്ചവടം പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടില്ലെങ്കിലും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നിലപാടെടുത്തത്. പ്രശ്‌നപരിഹാരത്തിനായി തളിപ്പറമ്പിന്റെ എല്ലാ മേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തി ഓഗസ്റ്റ് ഒന്നിന് വൈകിട്ട് മൂന്നിന് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."